രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്, ജനസംഖ്യയല്ല; ആര്‍.എസ്.എസിന് മറുപടി നല്‍കി ഉവൈസി

ജനസംഖ്യാ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് പറഞ്ഞ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് മറുപടി നല്‍കി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി. രാജ്യം നേരിടുന്ന യഥാര്‍ഥപ്രശ്‌നം തൊഴിലില്ലായ്മയാണെന്നും ജനസംഖ്യയല്ലെന്നും ഉവൈസി തുറന്നടിച്ചു.നിസാമാബാദില്‍ നടന്ന പൊതുയോഗത്തിലാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്

“നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു. എനിക്ക് രണ്ടിലേറെ കുട്ടികളുണ്ട്. ഒരുപാട് ബി.ജെ.പി നേതാക്കള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ട്. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണമെന്നത് ആര്‍.എസ്.എസ് എല്ലായ്‌പ്പോഴും ആവശ്യപ്പെടാറുണ്ട്്. എന്നാല്‍ ജനസംഖ്യയല്ല തൊഴിലില്ലായ്മയാണ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നം,” ഉവൈസി പറഞ്ഞു.

രാജ്യത്ത് എത്ര യുവാക്കള്‍ക്ക് നിങ്ങള്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മ കാരണം 2018ല്‍ ദിവസവും 36 യുവാക്കളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആര്‍ക്കും തൊഴില്‍ നല്‍കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് രണ്ടു കുട്ടി നയവുമായി ആര്‍.എസ്.എസ് വരുന്നതെന്നും ഉവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ നടന്ന പരിപാടിയിലാണ് രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്. ആര്‍.എസ്.എസ് നയങ്ങളെ കുറിച്ച് നേതാക്കളോട് വിശദീകരിക്കുകയായിരുന്നു ഭാഗവത്. ഇതിനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും