ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ; പുതിയ ട്രെയിൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ

സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകൾക്കായി പുതിയ ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. 8 മണിക്കൂറിനുള്ളിൽ റദ്ദാക്കൽ നടത്തിയാൽ ടിക്കറ്റിൽ റീഫണ്ട് നൽകില്ല എന്നതാണ് പ്രത്യേകത.

റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. ബോർഡിംഗ് പോയിൻ്റും 30 മിനിറ്റ് മുൻപ് വരെ മാറ്റാം.

ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാം. ഇത് നഗര മേഖലകളിൽ വലിയ ഗുണമാകും എന്ന് റെയിൽവേ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാൻ ബോട്ടുകളെ തടയാൻ ആൻ്റി ബോട്ട് സംവിധാനം ഒരുക്കി.

സംശയകരമായ 3 കോടി ഐഡികൾ റദ്ദാക്കിയാതായി റെയിൽവേ അറിയിച്ചു. 2026 ഏപ്രിൽ ഒന്നിനും ഏപ്രിൽ 15നും ഇടയിൽ ഘട്ടംഘട്ടമായി പുതുക്കിയ നിയമങ്ങൾ റെയിൽവേ നടപ്പിലാക്കും.

Latest Stories

സൂര്യകുമാറിന് മുംബൈ ഇന്ത്യൻസ് നായക സ്ഥാനം നൽകാത്തത് മാനേജ്മെന്റിന്റെ പോരായ്മയാണ്: രവിചന്ദ്രൻ അശ്വിൻ

'പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുത്'; ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം

വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല, ഹോര്‍മുസ് കടലിടുക്ക് പോലുള്ള രാജ്യാന്തര സമുദ്രപാതയിലെ തടസങ്ങളും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

രാജ്യത്തെ ആദ്യ ദയാമരണം; ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി

വിശദീകരണം തൃപ്തികരം, എല്‍ഡിഎഫ്- എന്‍ഡിഎ പരാതികള്‍ തള്ളി; വി ഡി സതീശന്റെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചു

നേമം മണ്ഡലത്തിൽ 23 സ്‌കൂളുകളുണ്ട്, അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കും; പരിഹസിച്ച് വി. ശിവൻകുട്ടി

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

വീട്ടില്‍പോയി ചോദ്യം ചോദിക്കാന്‍ പറഞ്ഞവരെ ജനം വീട്ടിലിരുത്തും; ഒരു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തില്‍ ഉണ്ടാവുക : ഷാഫി പറമ്പിൽ

വെള്ളം വിപണിയിലാക്കുമ്പോൾ: കൊച്ചിയിൽ തുടങ്ങി വരുന്ന ഒരു അപകടകരമായ പരീക്ഷണം”

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തിലെ ബിജെപി സീല്‍: തെറ്റ് സമ്മതിച്ച ശേഷം വിവരം പങ്കുവെച്ചവര്‍ക്ക് നേര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പൊലീസിന് ഉപയോഗിച്ച് വിമര്‍ശന പോസ്റ്റുകള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യുന്നു