'മന്‍മോഹന്‍സിങ്ങ് മരിച്ചതിന്റെ ഔദ്യോഗിക ദുഖാചരണം രാഹുലിന് ബാധകമല്ല'; പുതുവത്സരം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്ക് പറന്ന് പ്രതിപക്ഷ നേതാവ്; വിവാദമാക്കി ബിജെപി

മന്‍മോഹന്‍സിങ്ങിന്റെ മരണത്തില്‍ രാജ്യം ഔദോ്യാഗിക ദുഃഖാചരണം നടത്തുമ്പോള്‍ പുതുവത്സരം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്ക് പറന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ രാജ്യമൊട്ടാകെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ആഘോഷത്തിനായി പറന്നത്. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിന്റെ ചിതയുടെ ചൂടാറുംമുമ്പേയുള്ള രാഹുലിന്റെ പറക്കലില്‍ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്ക് പറന്നു എന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ഇന്ദിര ഗാന്ധി ദര്‍ബാര്‍ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ ചൂണ്ടികാട്ടി.

എന്നാല്‍ ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബിജെപിയുടെ കെടുകാര്യസ്ഥത മറച്ചുവെയ്ക്കാനാണ് പുതിയ വിവാദമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് അസ്ഥി നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേരത്തേ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മാണിക്കം ടാഗോറും ഈ വിഷയത്തില്‍ എക്സില്‍ പോസ്റ്റ് പങ്കുവെച്ചു. രാഹുല്‍ഗാന്ധിയുടെ സ്വകാര്യയാത്ര ബിജെപിക്ക് എങ്ങനെയാണ് പ്രശ്നമാവുന്നതെന്നും പുതുവര്‍ഷത്തിലെങ്കിലും നന്നാവണമെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ആരേയും അവിടെ കണ്ടില്ലെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി