'50 രൂപയ്ക്ക് താഴെ പെട്രോള്‍ നല്‍കില്ല', മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പണം പോലും ലഭിക്കില്ലെന്ന് പമ്പുടമ

ഇന്ധനവില റെക്കോര്‍ഡ് കടന്ന് കുതിക്കുന്നതിനിടെ 50 രൂപയ്ക്ക് താഴെ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്നറിയിച്ച് മഹാരാഷ്ട്ര നാഗ്പൂരിലെ ഒരു പെട്രോള്‍ പമ്പുടമ. 50 രൂപയില്‍ താഴെ പെട്രോള്‍ നല്‍കേണ്ടെന്നാണ് തീരുമാനം. ഇത് അറിയിച്ച് പമ്പില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. പമ്പില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് പോലും ലഭിക്കില്ലെന്നാണ് ഉടമയുടെ വിശദീകരണം.

”ഉയര്‍ന്ന വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ ഇത്രയും കുറഞ്ഞ അളവില്‍ പെട്രോള്‍ നല്‍കുന്നതിന് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ല,” പെട്രോള്‍ പമ്പിന്റെ ഉടമ രവിശങ്കര്‍ പര്‍ധി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

”ഞങ്ങളുടെ യന്ത്രങ്ങള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍, ഡ്രൈവര്‍മാര്‍ 20-30 രൂപ വിലയ്ക്ക് പെട്രോള്‍ ആവശ്യപ്പെടുമ്പോള്‍, ജീവനക്കാര്‍ നോസല്‍ എടുത്ത് നിമിഷങ്ങള്‍ക്കകം മെഷീന്‍ തുക അടിക്കുന്നു. ഇത് വഴക്കുകള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ആളുകളുമായുള്ള വഴക്ക് ഒഴിവാക്കാനാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തുടര്‍ച്ചയായ വില വര്‍ദ്ധനവിന് ശേഷം ഇന്ന് ഇന്ധന വില കൂട്ടിയിട്ടില്ല. ഇന്നലെ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് ഉണ്ടായിട്ടും രാജ്യത്ത് ഇന്ധനവില കുറയാതെ തുടരുകയാണ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്