'വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ല'; വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടെന്ന് ഹൈക്കോടതി

വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഷാജഹാൻപൂർ സ്വദേശികളായ യുവതിയും വിവാഹിതനായ യുവാവും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവാവിനെതിരെ വീട്ടുകാർ ബിഎൻഎസ് സെക്ഷൻ 87 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും വിവാഹിതനായ യുവാവും കോടതിയെ സമീപിച്ചത്.

നിയമവും ധാർമ്മികതയും രണ്ടാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. കോടതിയിൽ നിയമമാണ് മുഖ്യം. സാമൂഹികമോ കുടുംബപരമോ ഉള്ള ധാർമ്മികതയല്ലെന്നും ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുരുഷൻ വിവാഹിതനാണെങ്കിലും പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി സമ്മതത്തോടെ താമസിക്കുന്നത് ഏതെങ്കിലും ക്രിമിനൽ നിയമത്തിൻ്റെ പരിധിയിൽ വരുന്നില്ലെന്ന് കോടതി പറഞ്ഞു.

Latest Stories

ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കോൺഗ്രസ്കാർക്ക് ഇപ്പോൾ എന്നോട് : എം.എം. മണി

എടയാർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ കളക്ടറുടെ നിർദേശം; മക്കളുടെ പഠന ചെലവ് കമ്പനി വഹിക്കണമെന്നും കളക്ടർ

കായംകുളം നിയമസഭാ മണ്ഡലം: ക്ഷേമ രാഷ്ട്രീയവും സംഘടനാ കരുത്തും വിധി നിശ്ചയിക്കുന്ന തീരദേശ-നഗര പോരാട്ടം

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരിൽ, സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കം; സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല

രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍? പ്രചാരണം തള്ളി കേന്ദ്രമന്ത്രി; ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം

കേരളം എങ്ങോട്ട്? — ഭരണവും വിശ്വാസവും തമ്മിലുള്ള തെരഞ്ഞെടുപ്പ് (പ്രചരണത്തിൻ്റെ ആദ്യപാദം പിന്നിടുമ്പോൾ )

ബിജെപിയും എൽഡിഎഫും തമ്മിലാണ് കേരളത്തിൽ ഡീൽ, കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോട് : ശശി തരൂർ

അഭിഷേകിന്റെ ബാറ്റിംഗ് കണ്ട് എനിക്ക് വെറുപ്പാണ്, വെറുതെ കാണികളെ രസിപ്പിക്കാൻ സിക്സറുകൾ മാത്രം അടിച്ചാൽ പരാജയം ഉറപ്പാണ്: യോഗ്‌രാജ് സിംഗ്

പ്ലേ ഓഫിലേക്ക് ആർക്കും കയറാം, ആദ്യം നീയൊക്കെ കപ്പ് അടിക്ക് അതാണ് വലിയ കാര്യം: സഞ്ജീവ് ഗോയങ്ക