'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള രഹസ്യ ധാരണകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ തടയാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ കൈകോർക്കുകയാണെന്നും വിജയ് ആരോപിച്ചു. പരസ്പരം പോരടിക്കുന്നു എന്ന് വരുത്തിത്തീർത്ത് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ ശൈലിയെയും വിജയ് തുറന്നുകാട്ടി.

‘നോക്കൂ. ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ; നീയല്ലെങ്കിൽ ഞാൻ. നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ നമ്മുടെ ഉപജീവനമാർഗം ഇല്ലാതായിരിക്കുന്നു! ജനങ്ങൾ അവനെ കൂടുതൽ വിശ്വസിക്കുന്നതായി തോന്നുന്നു. നമ്മൾ പുറമെ അടികൂടുകയാണെന്ന് അഭിനയിച്ചാലും, നമ്മുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കണം.

ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്‌നമല്ല; നമ്മുടെ ഇടപാടുകൾക്കാണ് പ്രാധാന്യം. അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാമെന്നാണ് നമ്മൾ കരുതിയത്. എന്നാൽ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നീ ചെയ്യേണ്ടത്. ഒരു വശത്തുനിന്ന് എസ്പികൾ ഉപയോഗിച്ച് അവനെ തടയുക, മറുഭാഗത്തുനിന്ന് ആരോപണങ്ങൾക്കു മേൽ ആരോപണങ്ങൾ അടിച്ചേൽപ്പിച്ച് ഞാൻ അവനെ തടയാം. എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ? വിജയ് പറഞ്ഞു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്