അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാളെ രാമക്ഷേത്ര നിർമ്മാണത്തിൻെറ ഭൂമിപൂജ നടക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വിഷയത്തിൽ നെഹ്റു കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ പ്രതികരണമാണിത്.
ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം എന്നിവയാണ് രാമനെന്ന പേരിൻെറ കാതൽ. രാമൻ എല്ലാവരിലുമുണ്ട്. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്.
ഭഗവാൻ രാമൻെറയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിൻെറ ഭൂമിപൂജ ദേശീയ ഐക്യത്തിൻെറയും സാഹോദര്യത്തിൻെറയും സാംസ്കാരിക കൂടിച്ചേരലിൻെറയും അവസരമാകട്ടെ – പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരംഗം രാമ ക്ഷേത്ര സംബന്ധമായി അഭിപ്രായം പരസ്യമായി പറയുന്നത്.