ആശുപത്രികൾക്ക്​ പകരം യു.പി സർക്കാർ ശ്​മശാനങ്ങളുടെ ശേഷിയാണ്​ വികസിപ്പിക്കുന്നത്; രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ യോഗി ആദിത്യനാഥ്​ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ആശുപത്രികൾക്ക്​ പകരം യു.പി സർക്കാർ ശ്​മശാനങ്ങളുടെ ശേഷിയാണ്​ വികസിപ്പിക്കുന്നതെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക്​ എല്ലാവിധ സഹായങ്ങളും നൽകാൻ കോൺഗ്രസ്​ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  സംസ്​ഥാനത്തെ കോൺഗ്രസ്​ നേതാക്കളുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സങ്കടപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്​. എല്ലാ വഴികളിലൂടെയും ജനങ്ങളെ ദുരന്തത്തിൽ നിന്ന്​ രക്ഷിക്കാൻ കോൺഗ്രസ്​ പിന്തുണയ്ക്കും. കൊറോണ വൈറസ്​ ബാധിതരായവർക്ക്​ മികച്ച ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കൊറോണ വൈറസ്​ മഹാമാരി പടർന്നുപിടിച്ചതു മുതൽ യു.പി സർക്കാർ ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ ഇന്ന്​ ഇത്തരമൊരു അവസ്ഥ കാണേണ്ടി വരില്ലായിരുന്നു. തുടക്കം മുതൽ മികച്ച ആരോഗ്യസംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറയ്ക്കാൻ കഴിയുമായിരുന്നു. കോവിഡിനെ നേരിടാൻ സർക്കാരിന്​ കൃത്യമായ പദ്ധതികളില്ലെന്നും യോഗി ആദിത്യനാഥ്​ സർക്കാർ കോവിഡ്​ പ്രതിരോധത്തിൽ പരാജയപ്പെട്ടതായും കോൺഗ്രസ്​ നേതാക്കൾ പ്രതികരിച്ചു.

യു.പിയിൽ 20,000ത്തിൽ അധികം പേർക്കാണ്​ പ്രതിദിനം കോവിഡ്​ സ്ഥിരീകരിക്കുന്നത്​. കഴിഞ്ഞദിവസം 20,510 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. 67 മരണവും റിപ്പോർട്ട്​ ചെയ്​തിരുന്നു.

Latest Stories

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല