വിജയിയുടെ പാര്‍ട്ടി പിടിക്കുന്ന വോട്ട് ശതമാനം പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; ടിവികെ ചാപിള്ളയാകുമെന്ന് മറ്റു നിരീക്ഷകര്‍; ഭാവിയില്‍ ആശങ്കപ്പെട്ട് ആരാധകര്‍; തമിഴ്‌നാട്ടില്‍ അരസിയല്‍ ഗലാട്ട

തമിഴ്‌നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വോട്ടു ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിജയ് അടക്കമുള്ള ടിവികെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അദേഹം വ്യക്തമാക്കിയത്. ഇതു സീറ്റുകളായി മാറുമോയെന്നും നിര്‍ണായക ശക്തിയായി മാറുമെന്ന ഉറപ്പോ അദേഹം നല്‍കിയിട്ടില്ല.

എന്നാല്‍, വിജയിയുടെ മോഹങ്ങള്‍ തമിഴ്‌നാട്ടില്‍ പൂവണിയില്ലെന്നും, ആദ്യ തിരഞ്ഞെടുപ്പില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുനേടുക എളുപ്പമായിരിക്കില്ലെന്നാണ് മറ്റ് രാഷ്ട്രീയ നിരീക്ഷകരുടെ പറയുന്നത്. 2005-ല്‍ വിജയകാന്ത് രൂപവത്കരിച്ച ഡിഎംഡികെ. അതിന് അടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍, വിജയ് ഇതിന്റെ ഇരട്ടി വോട്ട് നേടുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.

അതേസമയം, നടന്‍ വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ട് കമാന്‍ഡോമാര്‍ ഉള്‍പ്പെടെ 11 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതലയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. വിജയ്യുടെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഈ സുരക്ഷാ ക്രമീകരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളില്‍ 8 മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാര്‍ഡുകളുടെയും ഒരു സംഘം വിജയ്ക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പാക്കുന്നു. അതിനിടെ വിജയുടെ ചെന്നൈയില്‍ നടക്കാനിരിക്കുന്ന റോഡ്‌ഷോയില്‍ അദ്ദേഹത്തെ തല്ലണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ചിലര്‍ അടുത്തിടെ എക്സില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നുവെന്നും തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭാഷണവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം വിജയ് തന്റെ പാര്‍ട്ടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ശ്രമങ്ങള്‍ക്ക് സമാനമായി സംസ്ഥാനവ്യാപകമായി ഒരു റോഡ് ഷോ നടത്താനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. കൃത്യമായ തീയതിയും വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം യാത്ര നടക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ