"മജീഷ്യൻ ജി, നിങ്ങൾക്ക് വോട്ടൊന്നും കിട്ടില്ല" ; രാജസ്ഥാനിൽ ഗലോട്ടിനെ പരിഹസിച്ച് മോദി

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും കലാപത്തിന്റെയും കാര്യത്തിൽ കോൺഗ്രസ് സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാർട്ടി സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും മോദി പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ചുകൊണ്ട്, ‘ജാദുഗറിന്’ (മാന്ത്രികൻ) വോട്ട് ചെയ്യേണ്ടതില്ലെന്ന് ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ‘ഒരു വശത്ത് ഇന്ത്യ ലോക നേതാവായി മാറുകയാണ്. മറുവശത്ത്, കഴിഞ്ഞ അഞ്ച് വർഷമായി രാജസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. അഴിമതിയിലും കലാപങ്ങളിലും കുറ്റകൃത്യങ്ങളിലും നേതാവായി രാജസ്ഥാനെ കോൺഗ്രസ് ഭരണം മാറ്റി. അതുകൊണ്ടാണ് രാജസ്ഥാൻ പറയുന്നത് – മജീഷ്യൻ ജി, നിങ്ങൾക്ക് വോട്ടൊന്നും കിട്ടില്ലെന്ന്’- മോദി പറഞ്ഞു.

ഒരു പ്രൊഫഷണൽ മാന്ത്രികന്റെ മകനായ ഗെഹ്‌ലോട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് രാജ്യത്തുടനീളം മാജിക് ഷോകൾ അവതരിപ്പിച്ചിരുന്നു. ഇക്കാര്യം വച്ചായിരുന്നു മോദിയുടെ പരിഹാസം. ഭരത്പൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം.

‘കോൺഗ്രസ് അധികാരത്തിൽ വരുന്നിടത്തെല്ലാം തീവ്രവാദികളെയും കുറ്റവാളികളെയും കലാപകാരികളെയും അഴിച്ചുവിടുന്നു. പ്രീണനമാണ് കോൺഗ്രസിന് എല്ലാം. പ്രീണനത്തിനായി കോൺഗ്രസിന് ഏത് അറ്റം വരെയും പോകാം, നിങ്ങളുടെ ജീവൻ പണയപ്പെടുത്താൻ വരെ അവർ തയ്യാറാകും”- മോദി കുറ്റപ്പെടുത്തി.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ