'പിയൂഷ് ഗോയല്‍ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്യുന്നു... എനിക്ക് പക്ഷപാതമില്ല, ബിജെപി സര്‍ക്കാരുകളുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്' : അഭിജിത്ത് ബാനര്‍ജി

കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ തന്റെ പ്രഫഷണലിസത്തെ ചോദ്യം ചെയ്യുന്നുവെന്ന് സാമ്പത്തിക നോബേല്‍ സമ്മാന ജേതാവും ഇന്ത്യന്‍ വംശജനുമായ അഭിജിത്ത് ബാനര്‍ജി.അഭിജിത്ത് ബാനര്‍ജിയുടെ ചിന്ത പൂര്‍ണ്ണമായി ഇടതുപക്ഷ ചായ്‌വുള്ളതാണ്.അദ്ദേഹം ന്യായ് പദ്ധതിയെ പ്രശംസിച്ചു, എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ചിന്താഗതിയെ തീര്‍ത്തും നിരസിച്ചു എന്ന്് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിന് എന്‍.ഡി.ടി.വിയുടെ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേക വരുമാനത്തിന് താഴെയുള്ള ആളുകളുടെ എണ്ണം എന്താണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പോലെ ബിജെപി സര്‍ക്കാരും ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ അവരോട് സത്യം പറയുമായിരുന്നു. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍, എല്ലാവരുമായും പ്രൊഫഷണലായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് അഭിജിത്ത് ബാനര്‍ജി വ്യക്തമാക്കി.

സാമ്പത്തിക ചിന്തയില്‍ പക്ഷാപാതമുള്ളയാള്‍ അല്ല താനെന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു..അതേസമയം ഒരുപാട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപദേശവും നിര്‍ദ്ദേശവും നല്‍കാറുണ്ട്.അവയില്‍ കുൂടുതലും ബി.ജെ.പി സര്‍ക്കാരുകളാണ്. ഗുജറാത്ത് മോഡിയുടെ കീഴിലായിരുന്നപ്പോള്‍ ഞങ്ങള്‍ ഗുജറാത്ത് മലിനീകരണ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു, ഞങ്ങള്‍ക്ക് അത് മികച്ച അനുഭവമായിരുന്നു.ഞങ്ങളുടെ നിര്‍ദേശങ്ങളില്‍ പലതും അവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണെത് നിങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. എന്‍എസ്എസ് (നാഷണല്‍ സാമ്പിള്‍ സര്‍വേ) ഡാറ്റ പരിശോധിച്ചാല്‍ ഇന്ത്യയിലെ ശരാശരി ഉപഭോഗം കുറയുകയാണെന്ന് വ്യക്തമാവുമെന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു. 2014-15 തിനേക്കാള്‍ ഉപഭോഗം ഇന്ന് കുറവാണ്. ഇത് അഭൂതപൂര്‍വ്വമായ സംഭവമാണെന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു.

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അഭിജിത് ബാനര്‍ജി, ഭാര്യ എസ്ഥര്‍ ഡഫ്‌ലോ, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മൈക്കല്‍ ക്രെമെര്‍ എന്നിവരാണ് പങ്കിട്ടെടുത്തത്.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം