പെഗാസസ്‌ ചോര്‍ത്തല്‍: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന്  രാജ്യസഭാ സെക്രട്ടേറിയറ്റിന്  കേന്ദ്രത്തിൻറെ നിർദേശം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഈ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി നല്‍കേണ്ടതില്ലെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റിനുംനോട് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.

സി.പി.ഐ  എം.പി ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ഇത്തരമൊരു മറുപടി കിട്ടിയത്. പെഗാസസ് സോഫ്റ്റ്‌ വെയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ, എന്‍.എസ്.ഒയുമായി ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നാണ് മറുപടി നൽകാത്തതിലുള്ള കേന്ദ്ര വിശദീകരണം.

വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയം പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നിർദേശം.

എന്നാൽ വിഷയത്തിൽ  സുപ്രീംകോടതി ഇടപെടൽ പാർലമെന്റിൽ നിഷേധ നിലപാട്‌ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിന്‌ കനത്ത തിരിച്ചടിയാണ്. ഹർജികളുടെ പകർപ്പ് കേന്ദ്രത്തിന്‌ കൈമാറാൻ കോടതി നിർദേശിച്ചതോടെ ഇക്കാര്യത്തില്‍ വിശദീകരണം നൽകാൻ മോദി സർക്കാർ നിർബന്ധിതമാകും. പാർലമെൻറിൽ സ്വീകരിക്കുന്ന സമാന നിലപാട് പോലെ  ഒഴുക്കൻ മറുപടിയുമായി തടിതപ്പാൻ കോടതിയിൽ കേന്ദ്രത്തിനാകില്ല. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ കോടതി മേൽനോട്ടത്തില്‍ അന്വേഷണത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങാം. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ