ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി മോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാത്രി എട്ട് മണിക്ക് നടക്കുന്ന അഭിസംബോധനയിൽ പാകിസ്ഥാനെതിരായ സൈനിക നടപടികളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി സംസാരിക്കുമെന്നാണ് വിവരം.

പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദിയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം പാതിയിൽ നിർത്തി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പല പൊതുപരിപാടികളിലും പങ്കെടുത്തു. അതിനിടെ പാകിസ്ഥാനെതിരായ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നിർണായക യോഗം നടത്തുകയും പ്രതിരോധ സേനകൾക്ക് മുന്നോട്ട് പോകാൻ പൂർണ അനുമതി നൽകുകയും ചെയ്തിരുന്നു.

ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്ത ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് കടന്നപ്പോൾ ദില്ലിയിലെ വസതിയിൽ നിരന്തരം കൂടിയാലോചനകൾ നടത്തുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് തവണ സർവകക്ഷി യോഗം ചേർന്നപ്പോഴും അദ്ദേഹം പങ്കെടുക്കുകയോ വാർത്താക്കുറിപ്പ് ഇറക്കുകയോ ചെയ്തിരുന്നില്ല. വെടിനിർത്തലിന് ശേഷം പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

Latest Stories

മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ