സൊമാറ്റോ വഴി മാത്രം ഇന്ത്യാക്കാര്‍ ഈ വര്‍ഷം കഴിച്ചത് എട്ട് കുത്തബ്മീനാര്‍ നിറയുന്നയത്രയും ബിരിയാണി, രണ്ടാം സ്ഥാനം പീസക്ക്

ഇന്ത്യാക്കാരുടെ ബിരിയാണി പ്രേമം ലോകപ്രശസ്തമാണ്. അതിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് 2023 ല്‍ സൊമാറ്റോ എന്ന ഭക്ഷ്യ വിതരണ ആപ്പ് വഴി മാത്രം ഇന്ത്യക്കാര്‍ വാങ്ങിച്ചു കഴിച്ച് എട്ടു കുത്തബ് മീനാര്‍ നിറക്കാന്‍ കഴിയുന്നത്രയും ബിരിയാണിയെന്ന് സൊമാറ്റോ തന്നെ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.നേരത്തെ തുടര്‍ച്ചയായ എട്ടാംവര്‍ഷവും ബിരിയാണി തന്നെയാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ച ഭക്ഷ്യവിഭവമായി മാറിയതെന്നാണ് മറ്റൊരു ഭക്ഷ്യ വിതരണ ആപ്പായി സ്വിഗ്ഗിയും പറയുന്നത്. സൊമാറ്റോയിലായാലും സ്വിഗ്ഗിയിലായാലും ഏറ്റവുമധികം ഓര്‍ഡര്‍ ലഭിക്കുന്ന ഭക്ഷ്യ വിഭവം ബിരിയാണി തന്നെയാണ്.

2023 ല്‍ ഓരോ സെക്കന്‍ഡിലും ഇന്ത്യക്കാര്‍ 2.5 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്തതെന്നും ഹൈദരാബാദില്‍ ഒരു വ്യക്തിമാത്രം ഇക്കൊല്ലം വാങ്ങിയത് 1,633 ബിരിയാണികളാണെന്നും സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. ഒരു മുംബൈ നിവാസി ഈ വര്‍ഷം സ്വിഗ്ഗിയില്‍ നടത്തിയ മൊത്തം ഓര്‍ഡറുകളുടെ മൂല്യം 42.3 ലക്ഷം രൂപയാണ്.

ഇന്ത്യാക്കാര്‍ സൊമാറ്റയിലൂടെ കഴിച്ച പീസയുടെ കണക്ക് കേട്ടാലും ഞെട്ടും. കല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ കിക്രറ്റ് സ്റ്റേഡിയും നാലെണ്ണം ചേര്‍ന്നാല്‍ എത്രയും വരുമോ അത്രയും പീസയാണ് ഇന്ത്യക്കാര്‍ ഈ ഭക്ഷ്യ വിതരണ ആപ്പിലൂടെ മാത്രം കഴിച്ചത്്.

2023 ല്‍ സൊമാറ്റോ 10.09 കോടി ബിരിയാണികളുടെ ഓര്‍ഡറുകളാണ് നേടിയത്. 7.45 കോടി ഓര്‍ഡറുകളുമായി പീസ രണ്ടാം സ്ഥാനം പിടി്‌ച്ചെടുത്തു, 4.55 കോടി ഓര്‍ഡറുകളുമായി ന്യൂഡില്‍ ബൗളുകള്‍ മൂന്നാംസ്ഥാനത്തെത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ