ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ എണ്ണത്തിലെ പൊരുത്തമില്ലായ്മ സംശയകരമെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് കോടതിയുടെ നോട്ടീസിനോ വിവരാവകാശ അന്വേഷണങ്ങള്‍ക്കോ തൃപ്തികരമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്ന സമീപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

20 ലക്ഷത്തോളം മെഷീനുകളുടെ കുറവുണ്ടെന്നാണ് വിവരാവകാശ മറുപടി പ്രകാരം വ്യക്തമായത്. 89ല്‍ വാങ്ങിയ ആദ്യ സെറ്റ് മെഷീനുകള്‍ വിതരണക്കാര്‍ക്ക് തന്നെ മടക്കി നല്‍കി എന്ന് കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും അത് രേഖകളിലില്ല. 2000 ന് ശേഷം ഒരു മെഷീന്‍ പോലും നശിപ്പിക്കുകയോ മടക്കി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷന്‍ സമ്മതിക്കുകയും ചെയ്യുന്നു. എങ്കില്‍ ഇത്രയും ഇ.വി.എമ്മുകള്‍ എവിടെ പോയെന്ന് അറിയില്ല.

വോട്ടിംഗ് മെഷീനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി മടക്കി വാങ്ങുമ്പോള്‍ സീരിയല്‍ നമ്പരടക്കം രേഖപ്പെടുത്തണമെന്നാണ് ചട്ടമെങ്കിലും അത് പാലിക്കുന്നില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് പോലും സൂക്ഷിക്കുന്നില്ല. തകരാറിലാകുന്നത് നിത്യസംഭവമാവുകയും തിരിമറി ആരോപണം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച കണക്കുകളിലെ അവ്യക്തത ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

Latest Stories

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം