''ആദ്യം പൗരത്വം തെളിയിക്കൂ, എന്നിട്ടാവാം മറുപടി''; വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തിയോട് ലഖ്‌നൗ സർവകലാശാല

വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തിയോട് പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ മറുപടി തരില്ലെന്ന് ലഖ്‌നൗ സർവകലാശാല. അലോക് ചാന്ത്യ എന്ന വ്യക്തിയോടാണ്  വിവരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല മറുപടി നൽകിയത്.

സർവകലാശാലക്ക് കീഴിലെ  ഡിഗ്രി കോളജിലെ ഫാക്കൽറ്റി അംഗം കൂടിയായ ചാന്തിയ, സ്വാശ്രയ കോഴ്സുകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനെക്കുറിച്ചും അവരുടെ ശമ്പള സ്‌കെയിലിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ തേടിയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്.

എന്നാൽ, വിവരാവകാശ നിയമത്തെ സർവകലാശാല അതിന്റെ താൽപ്പര്യങ്ങൾക്കു അനുസൃതമായി വളച്ചൊടിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും അവർക്കു അതിനുള്ള അധികാരമില്ലെന്നും ചാന്തിയ പ്രതികരിച്ചു.

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പരിചയമില്ലാത്ത ചില അപേക്ഷകർ വിവരങ്ങൾ നേടുന്നതിന് അവരുടെ പൗരത്വത്തിന്റെ തെളിവുകൾ സർവകലാശാലയ്ക്ക് നൽകിയിരിക്കാം, പക്ഷേ അത് ഒരു ചട്ടമായി മാറ്റാൻ കഴിയില്ലെന്നും ചാന്തിയ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന വ്യവസ്ഥ മുൻപ് സർവകലാശാലയിൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അധികൃതരുടെ മറുപടി ഇങ്ങനെ: “ഇത് തുടങ്ങിയത് മുൻ വൈസ് ചാൻസലർ എസ്.പി സിങ്ങിന്റെ കാലത്താണ്. അത് ഇപ്പോഴും തുടരുന്നുണ്ട്.”

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും