'ഒന്നും നടന്നിട്ടില്ല, നാല് വിമാനം ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു'; ഓപ്പറേഷൻ സിന്ദൂർ വെറും 'ഷോ ഓഫ്' എന്ന് കർണാടക കോൺഗ്രസ് എംഎൽഎ

പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വെറും ‘ഷോ ഓഫ്’ എന്ന് കർണാടക കോൺഗ്രസ് എംഎൽഎ കോതൂർ ജി മഞ്ജുനാഥ്. ഒന്നും നടന്നിട്ടില്ലെന്നും ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു എന്നുമാണ് എംഎൽഎ പറഞ്ഞത്. അതേസമയം പഹൽഗാമിലേത് ഇന്റലിജൻസ് പരാജയമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പഹൽഗാമിൽ കൊല്ലപ്പെട്ട മനുഷ്യർക്ക് അത് മതിയാകുമോ എന്നും എംഎൽഎ ചോദിച്ചു. കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക? ഇതാണോ അവരോട് ബഹുമാനം കാണിക്കേണ്ട രീതി’ എന്നാണ് മഞ്ജുനാഥ് ചോദിച്ചത്. അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികൾ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ 100 തീവ്രവാദികളെ കൊന്നുവെന്ന് സർക്കാരിന് സ്ഥിരീകരിക്കാനായോ എന്നും എംഎൽഎ ചോദിച്ചു. നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? എന്തുകൊണ്ടാണ് അതിർത്തിയിൽ സുരക്ഷാ ഇല്ലാതിരുന്നത്? എങ്ങനെയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്? നമ്മൾ തീവ്രവാദത്തിന്റെ അടിവേരടക്കം പിഴുതെറിഞ്ഞ്, അവരെ ഇല്ലാതെയാക്കണമെന്നും മഞ്ജുനാഥ് പറഞ്ഞു.

Latest Stories

'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്

ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കും, അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; വിജയ് സൂപ്പർ കൂൾ മനുഷ്യൻ എന്ന് മമിത

'നിലമ്പൂരിലേക്ക് തന്നെ ക്ഷണിച്ചില്ല'; പാർട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി