സുതാര്യമല്ലാത്ത പി.എം. കെയേഴ്സിലേക്ക് പത്തുകോടി നല്‍കിയതും ഇതേ ഷവോമി; മഹുവ മോയിത്ര

വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് പിന്നാലെ സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍ ഷവോമി ഇന്ത്യയുടെ 5,551.27 കോടിരൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം.

വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്‍ ഷവോമിയുടെ 5,500 കോടിയുടെ സമ്പാദ്യം ഇ.ഡി. കണ്ടുകെട്ടി. ഇതേ ഷവോമിക്കാണ്, സുതാര്യമല്ലാത്ത പി.എം. കെയേഴ്സ് ഫണ്ടിലേക്ക് പത്തുകോടിരൂപ സംഭാവന ചെയ്യാന്‍ അനുമതി നല്‍കിയതും.

പാര്‍ലമെന്റിലെ ഞങ്ങളുടെ എല്ലാവരുടെയും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി- മഹുവ പറഞ്ഞു. ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ 5,551.27 കോടിരൂപ ഇ.ഡി. പിടിച്ചെടുത്തത്. കമ്പനിയുടെ അനധികൃത പണം അയക്കലുമായി ബന്ധപ്പെട്ട് ഇക്കൊല്ലം ഫെബ്രുവരിയില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു.

ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ അഥവാ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ 5,551.27 കോടിരൂപ ഇ.ഡി. പിടിച്ചെടുത്തത്. കമ്പനിയുടെ അനധികൃത പണം അയക്കലുമായി ബന്ധപ്പെട്ട് ഇക്കൊല്ലം ഫെബ്രുവരിയില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ