പുണ്ണ് മാന്തിയിരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ലെന്ന് ശശി തരൂര്‍

രാഹുല്‍ ഗാന്ധി കഴിവുള്ള നേതാവാണെന്നും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചു വരേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോഴും ജീവനും സത്തയുമുള്ളതുമാണ്. അന്ത്യ കൂദാശക്ക് സമയമായിട്ടില്ല. മാത്രവുമല്ല പുണ്ണ് മാന്തിയിരിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും സമയമില്ല. പെട്ടെന്ന് തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് നേരത്തെ തരൂര്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നതിന് പ്രാദേശികമായി വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിക്കണം.

ഇന്ത്യയെ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളും സംസ്‌കാരങ്ങളുമുള്ള ഒരു മതനിരപേക്ഷ രാജ്യമായി വിഭാവനം ചെയ്ത നെഹ്റുവിന്റെ സങ്കല്‍പത്തിനു പകരം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കാണുന്ന ഹിന്ദുത്വ സങ്കല്‍പ്പങ്ങളെ ചോദ്യംചെയ്യാന്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്