'പാക്കിസ്ഥാനുമായി ഇനി ചര്‍ച്ചയില്ല; ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുക സാധ്യമല്ല'; ഇരുവിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനൊപ്പം; മുന്‍നിലപാട് മാറ്റി കശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

പാക്കിസ്ഥാനുമായി ഇനി യാതൊരുവിധത്തിലുള്ള ചര്‍ച്ചകളും ആവശ്യമില്ലെന്ന് കശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്നത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുക എന്നത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ നേരത്തെ പിന്തുണച്ചിരുന്ന വ്യക്തിയാണ് അബ്ദുള്ള. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദേഹം മുന്‍നിലപാടുകളില്‍ നിന്നുമലക്കം മറിഞ്ഞത്.

സുരക്ഷാ സേനയ്ക്കും നിര്‍മ്മാണ ക്യാമ്പുകള്‍ക്കും നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം നിലനില്‍ക്കെ പാകിസ്ഥാനുമായി ഇന്ത്യ ഒരു സംഭാഷണം ആരംഭിക്കുന്നതിന് ‘സാധ്യതയില്ല’യെന്ന് അദേഹം പറഞ്ഞു.ജമ്മു കശ്മീര്‍ വിഷയങ്ങളില്‍ കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നത് ഇപ്പോഴും നിര്‍ത്തിയിട്ടില്ല. പുറത്തുനിന്നുള്ള സഹായമില്ലാതെ ജമ്മു കശ്മീരില്‍ ഉണ്ടായ സംഭവങ്ങളെല്ലാം പൂര്‍ണ്ണമായും തദ്ദേശീയമാണെന്ന് പറയുന്നത് മണ്ടത്തരമായിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്ന തരത്തിലുള്ള ആക്രമണങ്ങള്‍ കാരണം ചര്‍ച്ചകള്‍ക്ക് ഒരു സാധ്യതയുമില്ലന്ന് അബ്ദുള്ള പറഞ്ഞു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2024-ല്‍ ജമ്മു കശ്മീരിലുടനീളം 60 ഭീകരാക്രമണങ്ങളിലായി 122 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.

2019-ല്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 കശ്മിരില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളും മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുടെ ആശങ്കകള്‍ പാകിസ്ഥാന്‍ പരിഹരിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുള്ള പറഞ്ഞു. ‘സൗഹൃദപരമായ പ്രവര്‍ത്തന ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യയുടെ ചില ആശങ്കകള്‍ പരിഹരിക്കണം ഇതിനായി പാകിസ്ഥാനുമായി ഇടപെടുന്നതിനെക്കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് എപ്പോഴും സംസാരിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ