"രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല... ഗൂഗിൾ കാരണം വായനാശീലം കുറഞ്ഞു": പ്രധാനമന്ത്രി മോദി

എനിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ഞാൻ അതിന്റെ ഭാഗമായതിനാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പറഞ്ഞു.

തന്റെ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ഒരു കൂട്ടം നാഷണൽ കേഡറ്റ് കോർപ്സ് കേഡറ്റുകളുമായി സംവദിച്ച മോദി തന്റെ സ്കൂൾ കാലത്ത് ഒരു എൻ‌സി‌സി കേഡറ്റ് എന്ന നിലയിൽ ഒരിക്കലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.

റഫറൻസുകൾ കണ്ടെത്താൻ “ഗൂഗിൾ” എന്ന കുറുക്കുവഴി ലഭ്യമായതിനാൽ തന്റെ വായനാശീലം കുറഞ്ഞതായി പ്രധാനമന്ത്രി മോദി സമ്മതിച്ചു.

കേഡറ്റുകളിലൊരാൾ അദ്ദേഹത്തോട് “നിങ്ങൾ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ നിങ്ങൾ എന്താകുമായിരുന്നു” എന്ന് ചോദിച്ചപ്പോൾ പ്രധാനമന്ത്രി അതിനെ “വിഷമകരമായ ചോദ്യം” എന്നാണ് വിശേഷിപ്പിച്ചത്. “ഇപ്പോൾ ഇത് വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്, കാരണം ഓരോ കുട്ടിയും ജീവിതത്തിൽ ഒന്നിലധികം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ചിലപ്പോൾ ഒരാൾ ഇങ്ങനെ ആവാൻ ആഗ്രഹിക്കുന്നു, മറ്റുചിലപ്പോൾ ഒരാൾ അങ്ങനെ ആകാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു.

“എന്നാൽ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയക്കാരനാണ് രാജ്യത്തിന്റെ ക്ഷേമത്തിനായി എങ്ങനെ പ്രവർത്തിക്കാമെന്ന് ഞാൻ ചിന്തിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ഡിസംബർ 7- ന് നടക്കുന്ന സായുധസേനയുടെ പതാക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിപാടിയിൽ പ്രധാനമന്ത്രി സംസാരിച്ചു. സായുധസേനയുടെ വീര്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് അദ്ദേഹം സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി സംഭാവന നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍