തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; വോട്ടിംഗ് മെഷീനുകളില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കരുത്; ഇന്ത്യാ മുന്നണിയെ തള്ളി ഉമര്‍ അബ്ദുള്ള

ഇലട്രോണിക്ക് വോട്ടിംഗ് മെഷിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ നിലപാട് തള്ളി ജമ്മു- കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുള്ള. തിരഞ്ഞെടുപ്പില്‍ ജയിക്കാതിരിക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് അദേഹം പറഞ്ഞു.

ഇവിഎം ഉപയോഗിച്ച് മത്സരിച്ച് ജയിക്കുമ്പോള്‍ ആഘോഷമാക്കുകയും മാസങ്ങള്‍ക്ക് ശേഷം ജനവിധി എതിരായപ്പോള്‍ വോട്ടുയന്ത്രത്തെ അംഗീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. വോട്ടുയന്ത്രത്തോട് എതിര്‍പ്പുണ്ടെങ്കില്‍ എന്നും അതേ നിലപാടായിരിക്കണം. വോട്ടിങ്ങ് മെഷിനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ അബ്ദുല്ല ഇക്കാര്യം പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്ത സ്വന്തം അനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. താന്‍ ഒരിക്കലും വോട്ടുയന്ത്രത്തെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത് മികച്ച ആശയമാണ്. സെന്‍ട്രല്‍ വിസ്ത പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ