ഒട്ടേറെ രാജ്യങ്ങള്‍ ശിഥിലമായപ്പോഴും നെഹ്റുവിന്റെ സംഭാവനകള്‍ ഇന്ത്യയെ ജനാധിപത്യത്തില്‍ നിലനിര്‍ത്തി; രാഹുല്‍ ഗാന്ധി

മുന്‍ പ്രധാമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ സംഭാവനകള്‍ ഇന്ത്യയെ ജനാധിപത്യത്തില്‍ നിലനിര്‍ത്താന്‍ സഹായിച്ചുവെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷീക ദിനത്തില്‍ ട്വിറ്ററിലാണ് രാഹുല്‍ തന്റെ അഭിപ്രായം പങ്കു വെച്ചത്.

ഇന്ത്യയ്ക്ക് ശേഷം ജനാധിപത്യം സ്വീകരിച്ച പല രാജ്യങ്ങളും പിന്നീട് ശിഥിലമായി പോയിട്ടുണ്ട്. രാജ്യത്തെ കഴിഞ്ഞ 70 വര്‍ഷമായി ജനാധിപത്യമൂല്യങ്ങളില്‍ നിലനിര്‍ത്താനാവും വിധം ശക്തവും സ്വതന്ത്രവും ആധുനികവുമായ അടിസ്ഥാനമിട്ടതിന് നെഹ്റുവിനെ നമുക്ക് സ്മരിക്കാം- വിഭാഗീയതയും അതീവ ദേശീയതയും ശക്തമായി ഉയര്‍ത്തി തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ ഡി എ വിജയിച്ചതിന് ശേഷമുള്ള  ആദ്യ കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കി.

അമ്മ സോണിയ ഗാന്ധിയോടൊപ്പം രാഹുല്‍ ഗാന്ധി നെഹ്റുവിന്റെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി