എല്ലാ ധ്രുവ് ഹെലികോപ്റ്ററുകളും നിലത്തിറക്കി; നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും പിന്നാലെ നേവിയും കൈവിട്ടു; അന്താരാഷ്ട്ര തലത്തിലെ നാണക്കേട് ഒഴിവാക്കാന്‍ നിര്‍ണായക നീക്കം

അടിക്കടിയുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകളെ കൈയൊഴിഞ്ഞ് കരസേന. അടിക്കടി സാങ്കേതിക തകരാര്‍ മൂലമുള്ള അപകടങ്ങള്‍ പെരുകിയതോടെയാണ് നാവികസേനയും കോപ്ടറെ കൈവിട്ടത്. കഴിഞ്ഞ ദിവസം കശ്മീരിലെ കിശ്ത്വറില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും 2 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണു നടപടി.

നാവികസേനയും കോസ്റ്റ് ഗാര്‍ഡും ധ്രുവ് കോപ്റ്ററുകള്‍ ഉപയോഗിക്കുന്നത് ഈയിടെ നിര്‍ത്തിവച്ചിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ചില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് കോപ്റ്റര്‍ നിയന്ത്രണംവിട്ട് വീണിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു. മാര്‍ച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയിരുന്നു. അന്ന് പവര്‍ ലോസായിരുന്നു കാരണം. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. മാര്‍ച്ച് 23 ന് നെടുമ്പാശേരിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടിരുന്നു.

വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ അവമതിപ്പുണ്ടാക്കുമെന്നതാണ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ കാരണം. കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇനി കോപ്ടറുകള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി