'2029 ലും നരേന്ദ്ര മോദി നയിക്കും': പ്രധാനമന്ത്രിയുടെ 'വിരമിക്കൽ' അവകാശവാദം തള്ളി ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുകയാണെന്നും സെപ്റ്റംബറോടെ പിൻഗാമിയെ തിരഞ്ഞെടുക്കുമെന്നുമുള്ള ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തോട് പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സഞ്ജയ് റാവത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ ഫഡ്‌നാവിസ്, 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷവും മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

‘മോദി ജി ഞങ്ങളുടെ നേതാവാണ്, ഭാവിയിലും അദ്ദേഹം തുടർന്നും പ്രവർത്തിക്കും. 2029 ലും മോദി ജി പ്രധാനമന്ത്രിയായി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ യോഗ്യരല്ല’- ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവതിനെ വിരമിക്കൽ അറിയിക്കുന്നതിനാണ് പ്രധാനമന്ത്രി മോദി ആർ‌എസ്‌എസ് ആസ്ഥാനം സന്ദർശിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.

ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ മോദി കണ്ടത് വിരമിക്കൽ അറിയിക്കാനാണ്. അധികാരത്തിലെത്തി 11 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആർഎസ്എസ് ആസ്ഥാനം മോദി എന്തിന് സന്ദർശിച്ചുവെന്നും ആയിരുന്നു സഞ്ജയ റാവുത്തിന്റെ ചോദ്യം. 2029-ലെ തിരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും സഞ്ജയ് പറഞ്ഞു. പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് ആദ്യമായിട്ടാണ് ആർഎസ്എസ് ആസ്ഥാനം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സന്ദർശിച്ചത്.

ആർഎസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആൽമരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പദത്തിലിരിക്കെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആർഎസ്എസ് ആസ്ഥാനത്തെത്തിയിരുന്നു.

പിന്നീട് 2013 ലായിരുന്നു എത്തിയത്. അന്ന് മുഖ്യമന്ത്രിയായിരിക്കെ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥി കൂടിയായിരുന്നു മോദി. 2007-ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഹെഡ്ഗേവർ സ്മൃതി മന്ദിരം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യമായിരുന്നു ഇത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും