അദാനി ഗ്രൂപ്പിന് വേണ്ടി നരേന്ദ്ര മോദി ഇടപെട്ടെന്ന പരാമർശം; ശ്രീലങ്കൻ സി.ഇ.ബി ചെയർമാൻ രാജിവെച്ചു

അദാനി ഗ്രൂപ്പിന്  പവർ പ്രോജക്റ്റ് കൈമാറാൻ ശ്രീലങ്കൻ പ്രസിഡൻറിനെ  ഇന്ത്യൻ പ്രധാനമന്ത്രി പ്രേരിപ്പിച്ചെന്ന് മൊഴി നൽകിയ മുതിർന്ന ഉദ്യോഗസ്ഥൻ ഫെർഡിനാൻഡോ രാജിവച്ചു. മൊഴി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് രാജി.

ഫെർഡിനാൻഡോയുടെ രാജി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി കാഞ്ചന വിജിശേഖര അറിയിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള  സെൻട്രൽ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനായിരുന്നു ഫെർഡിനാൻഡോ.

വെെദ്യൂതി  പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന്  പ്രസിഡന്റ് രാജപക്‌സെ തന്നോട് പറഞ്ഞതായാണ് ഫെർഡിനാൻഡോ പാർലമെന്റ് കമ്മിറ്റിയിൽ വെളിപ്പെടുത്തിയത്.

പ്രസിഡന്റ് രാജപക്‌സെയുടെ നിർദ്ദേശപ്രകാരം ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ധനകാര്യ സെക്രട്ടറിക്ക് താൻ കത്തെഴുതിയതായും ഫെർഡിനാൻഡോ വെളിപ്പെടുത്തിയിരുന്നു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും