രാജ്യത്ത് റോഡ് അപകടങ്ങളിൽ കൂടുതൽ പേർ മരിച്ചത് ഇന്ത്യയിൽ; ജിഡിപിയിൽ ഉണ്ടാകുന്നത് മൂന്ന് ശതമാനം നഷ്ടം: നിതിൻ ഗഡ്‍കരി

റോഡ് അപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. യുദ്ധം, തീവ്രവാദം, നക്സലിസം എന്നിവ മൂലമുള്ള മരണങ്ങളേക്കാൾ കൂടുതലാണ് ഇന്ത്യയിലെ കണക്കെന്നും നിതിൻ ഗഡ്കരി. റോഡ് എഞ്ചിനീയർമാരെയും നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി. അതേസമയം റോഡ് പദ്ധതികൾക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടുകളിലെ അപാകം ബ്ലാക്ക്‌സ്‌പോട്ടുകളുടെ വർദ്ധനവിന് കാരണമായതായും നിതിൻ ഗഡ്കരി പറഞ്ഞു.

എഫ്ഐസിസിഐ റോഡ് സേഫ്റ്റി അവാർഡുകളുടെയും കോൺക്ലേവ് 2024-ൻ്റെയും ആറാം പതിപ്പിൽ സംസാരിക്കുന്നതിനിടയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ പ്രതിവർഷം 500,000 അപകടങ്ങൾ സംഭവിക്കുന്നുവെന്നും 1,50,000 മരണങ്ങളും 300,000 പേർക്ക് പരിക്കേൽക്കുന്നതായും ഗഡ്കരി പറഞ്ഞു. ഇത് രാജ്യത്തിൻ്റെ ജിഡിപിയിൽ മൂന്ന് ശതമാനം നഷ്ടമുണ്ടാക്കുന്നു. അപകടങ്ങളിൽ ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് വളരെ സാധാരണമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

അതേസമയം റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾക്കും ഡ്രൈവർമാർക്കും പുതിയ കോഡുകൾ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക് യഥാസമയം ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തുന്നതിന് ഐഐടിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.

റോഡപകടങ്ങളുടെ ഉയർന്ന തോത് കുറയ്ക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ആംബുലൻസുകൾക്കും അവയുടെ ഡ്രൈവർമാർക്കും പുതിയ കോഡുകൾ തയ്യാറാക്കുന്നു. നൂതന രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പാരാമെഡിക്കുകളെ പരിശീലിപ്പിക്കുന്നതിൽ ഈ കോഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കും, കൂടാതെ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂർ വരെ വൈകിപ്പിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി കൂടിയാലോചനകൾ നടന്നുവരികയാണെന്ന് ഗഡ്കരി സൂചിപ്പിച്ചു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി