ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽനിന്ന് താഴെയിറങ്ങും; ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിൽ : രാഹുൽ ​ഗാന്ധി

ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ട‌പ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെയും സിബിഎസ്ഇ പുനർ മൂല്യനിർണയത്തിലെ ​ഗുരുതര ക്രമക്കേടുകളെയും തുടർന്ന് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് ​​രാഹുൽ ​ഗാന്ധിയുടെ പരാമർശം. രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇതിനെ ആർക്കും തടുക്കാൻ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി കൊണ്ടായിരുന്നു ​രാഹുൽ സംസാരിച്ചത്. ശക്തമായ പൊതുജനസമ്മർദ്ദമാണ് മോദിസർക്കാർ നേരിടാൻ പോകുന്നത്. ഇന്ത്യയിൽ മോദിക്കെതിരെ വലിയ കലാപങ്ങൾ നടക്കുന്നുണ്ട്. മോദിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനങ്ങൾ തകർച്ചയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Latest Stories

'എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം'; എം വി ഗോവിന്ദൻ

ധവളപത്രം നൽകുന്ന സൂചന

'പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ'; പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീയെന്ന് വി കെ സനോജ്

കേരളത്തിൽ കാലവർഷം ഇങ്ങെത്തി, അതിശക്തമായ മഴ തുടരും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

'ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നു, ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും'; കെ ടി ജലീൽ

'ധവളപത്രം ഉമ്മാക്കിയില്ല, 10 വർഷത്തെ ധന ദുര്‍വിനിയോഗത്തിൻ്റെ കണ്ണാടി'; സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി

മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവ് സുരേഷ് മരിച്ച നിലയിൽ, മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

വ്യാപാര കരാർ ചർച്ചകൾക്കിടെ ഉയർന്ന പുതിയ ആരോപണം ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധങ്ങളിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുന്നു; ഇന്ത്യയ്ക്ക് വീണ്ടും അമേരിക്കയുടെ ഇരുട്ടടി, 12.5% അധിക നികുതി ഭീഷണിയുമായി വാഷിംഗ്ടൺ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പരാജയം അംഗീകരിച്ചാണ് പോകുന്നത്, എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട; കൂടുതൽ കരുത്തോടെ തിരിച്ചു വരും : പിണറായി വിജയൻ