'കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് സർക്കാരിന്‍റെ വികസന നയം, ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി

പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് തന്‍റെ സർക്കാരിന്‍റെ വികസന നയമെന്ന് മോദി ആസമിൽ അവകാശപ്പെട്ടു.

അസമിനും രാജ്യത്തിനും എതിരായാണ് കോൺഗ്രസ് പ്രവർത്തിച്ചത്. വോട്ട് ബാങ്കിനായി അനധികൃത കുടിയേറ്റത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും അസമിലുമായി വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തിയത്. കനത്ത മൂടൽ മഞ്ഞുകാരണം പശ്ചിമബംഗാളിലെ റാണഘട്ടിൽ നേരിട്ട് റാലികളിൽ പങ്കെടുക്കാൻ മോദിക്കായില്ല . മൂടൽ മഞ്ഞുകാരണം ഹെലികോപ്റ്ററിന് താഹെർപൂരിൽ ഇറങ്ങാനായില്ല, തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയ മോദി വിമാനത്താവളത്തിൽ നിന്ന് ഫോണിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

പശ്ചിമ ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ ആവശ്യമാണെന്ന് മോദി പറഞ്ഞു. ബീഹാിൽ എൻഡിഎയ്ക്ക് വോട്ട് നൽകി ജംഗിൾ രാജിനെ അവിടുത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബംഗാളിൽ തുടരുന്ന മഹാജംഗിൾ രാജിനെയും ജനങ്ങൾ തുടച്ചുനീക്കണമെന്നും മോദി പറഞ്ഞു. റാണഘട്ടിൽ 3,200 കോടി രൂപയുടെ ദേശീയപാതയടക്കം വികസനപ്രവർത്തനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്ന് അസമിലെ ഗുവാഹത്തിയിൽ എത്തി മോദി ലോക്പ്രിയ ഗോപിനാഥ് ബോർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച മോദി കുടിയേറ്റം പ്രോത്സാഹിപ്പിച്ച കോൺഗ്രസ് അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ വെല്ലുവിളിച്ചെന്ന് ആരോപിച്ചു.

Latest Stories

'ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്ത് പിടിച്ചത് ഇടതുപക്ഷം, അവരുടെ സംരക്ഷണം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ല'; മുഖ്യമന്ത്രി

ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം; ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി, മൃതദേഹം വീട്ടിലെത്തിച്ചു

'തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുന്നു, പദ്ധതിയെ ദുർബലപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചു'; സോണിയ ഗാന്ധി

'ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം'; ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

‘ബംഗ്ലദേശി’ എന്ന വർഗ്ഗീകരണം: ഭരണഘടനയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും നേരിടുന്ന ജനക്കൂട്ട ശിക്ഷ

സഞ്ജു സാംസണ്‍ ടി-ട്വന്റി ലോകകപ്പ് ടീമില്‍; ഗില്‍ പുറത്ത്; ഇഷാന്‍ കിഷനും ലോകപ്പ് സ്‌ക്വാഡില്‍

'എന്റെ നല്ല സുഹൃത്ത് ഇനിയില്ല', മരണം ഞെട്ടിക്കുന്നത്; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങകള്‍ ഞായറാഴ്ച വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ; പൊതുദര്‍ശനം എറണാകുളം ടൗണ്‍ഹാളില്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍

യാത്ര പറയാതെ ശ്രീനി മടങ്ങി.. ദാസനെയും വിജയനെയും പോലെ ഞങ്ങൾ പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു; അനുസ്മരിച്ച് മോഹൻലാൽ

ശബരിമല സ്വര്‍ണക്കൊള്ള; പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ദ്ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി