ഇത് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനം, തിരഞ്ഞെടുപ്പ് കമ്മീഷന് അന്ധതയും ബധിരതയും ബാധിച്ചു; മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തില്‍ പരാതിയുമായി തൃണമൂല്‍

പ്രധാനമന്ത്രി മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ.് സംഭവത്തില്‍ തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പ്രചരണം മേയ് 17ന് അവസാനിച്ചതാണ്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് മോദി കേദാര്‍നാഥ് യാത്ര തീരുമാനിക്കുകയും സന്ദര്‍ശനദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും െചയ്തു. പെരുമാറ്റച്ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ കത്തില്‍ പറയുന്നു.

കേദാര്‍നാഥ് പുനരുദ്ധാരണത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ജനങ്ങളേയും മാധ്യമങ്ങളേയും കണ്ടു. തീര്‍ത്തും തെറ്റായ നടപടിയാണിതെന്ന് പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രയന്‍ പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിലെ ഓരോ നിമിഷവും മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇതു വോട്ടര്‍മാരെ സ്വാധീനിക്കും. കൂടാതെ മോദി, മോദി എന്ന മുദ്രാവാക്യം വിളിയും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൃത്യമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന് അന്ധതയും ബധിരതയും ബാധിച്ചു
കത്തില്‍ പറയുന്നു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്ന ഓര്‍മപ്പെടുത്തലോടെയാണ് മോദിക്ക് കേദാര്‍നാഥ്, ബദ്രിനാഥ് സന്ദര്‍ശനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയത്.

Latest Stories

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം