'മോദി സര്‍ക്കാരിന്റെ നടപടി പ്രശംസനീയം'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിലക്ക് നീക്കിയ ഉത്തരവ് സ്വാഗതം ചെയ്ത് ആർഎസ്എസ്

ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ആർഎസ്എസ് സംഘടന. നീക്കം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് ശക്തി പകരുന്നതാണെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.

‘കഴിഞ്ഞ 99 വര്‍ഷക്കാലം രാജ്യത്തിന്റെ പുനര്‍നിര്‍മ്മിതിയിലും സാമൂഹിക സേവനത്തിലും ആര്‍എസ്എസ് തുടര്‍ച്ചയായ പങ്കുവഹിക്കുന്നുണ്ട്. ദേശീയ സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ ആര്‍എസ്എസിന്റെ പങ്കിനെ നേതാക്കള്‍ പ്രശംസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിലക്ക് നീക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണ്’, ആര്‍എസ്എസ് വക്താവ് സുനില്‍ അംബേക്കര്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യത്തിന്റെ പുറത്താണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും ആർഎസ്എസ് നേതാവ് കൂട്ടിക്കിച്ചേർത്തു.

ജൂലൈ 9 നാണ് ആർഎസ്എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വിലക്ക് നീക്കി കേന്ദ്രം ഉത്തരവിറക്കിയത്. ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കികൊണ്ടുള്ള 1966ലെ ഉത്തരവാണ് നീക്കിയത്. നടപടിയില്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും രംഗത്തെത്തിയിരുന്നു. 58 വര്‍ഷം മുമ്പ് നടപ്പിലാക്കിയ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും സ്വാഗതാര്‍ഹമായ കാര്യമാണെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു.

അതേസമയം നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും ജയറാം രമേശ് ചൂണ്ടികാട്ടി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ