തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഇന്ന് രാവിലെയോടെയാണ് എംകെ സ്റ്റാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രഭാതസവാരിക്കിടെ തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ആശുപത്രിയിലുണ്ട്. രോഗനിര്‍ണയ പരിശോധനകള്‍ നടന്നുവരികയാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യനില മോശമായതിനാല്‍, ഇന്ന് നടത്തേണ്ടിയിരുന്ന പരിപാടികള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ന് വൈകിട്ട് ഭാര്യ ദുര്‍ഗ സ്റ്റാലിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ എംകെ സ്റ്റാലിന്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.