"മാനസിക വൈകല്യമുള്ളവർ": കോൺഗ്രസിന് എതിരെ ബി.ജെ.പിയിൽ ചേർന്ന ഖുഷ്ബു സുന്ദർ  

കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന നടി ഖുഷ്ബു സുന്ദർ തന്റെ മുൻ പാർട്ടിക്കെതിരെ ഇന്ന്  രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. കോൺഗ്രസിന് “ബുദ്ധിയുള്ള സ്ത്രീകളെ ആവശ്യമില്ല” എന്നും പാർട്ടിക്കുള്ളിൽ “സത്യം സംസാരിക്കാൻ സ്വാതന്ത്ര്യമില്ല” എന്നും ഖുഷ്ബു പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ വക്താവായിരുന്ന ശക്തമായ സോഷ്യൽ മീഡിയ സാന്നിദ്ധ്യമുള്ള ഖുഷ്ബു സുന്ദർ, കോൺഗ്രസിൽ നിന്ന് പുറത്തുപോയ ശേഷം, ചില നേതാക്കൾ നിബന്ധനകൾ അടിച്ചേൽപ്പിക്കുമായിരുന്നെന്നും പാർട്ടിയിൽ അടിച്ചമർത്തൽ ഉണ്ടായിരുന്നെന്നും ആരോപിച്ചു.

ഖുഷ്ബുവിന്റെ പുറത്തു പോവൽ അടുത്ത വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ചെന്നൈ വിമാനത്താവളത്തിലെത്തിയ ഖുഷ്ബു സുന്ദർ സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ച് കോൺഗ്രസിനെ മാനസിക വൈകല്യമുള്ളവരായി വിശേഷിപ്പിച്ചു.

“ഞാൻ കോൺഗ്രസിനോട് വിശ്വസ്തയായിരുന്നു, പക്ഷേ കോൺഗ്രസ് എന്നോട് അനാദരവ് കാണിച്ചു … അവർക്ക് (കോൺഗ്രസിന്) ബുദ്ധിയുള്ള ഒരു സ്ത്രീയെ ആവശ്യമില്ല. എന്നെ ഒരു അഭിനേത്രിയായി മാത്രം കാണുന്നത് കോൺഗ്രസിന്റെ വിലകുറഞ്ഞ ചിന്താഗതി തുറന്നു കാണിക്കുന്നു,” ബിജെപി ഓഫീസിൽ നിന്നുള്ള പത്രസമ്മേളനത്തിൽ ഖുഷ്ബു പറഞ്ഞു.

“സത്യം സംസാരിക്കാൻ സ്വാതന്ത്ര്യം നൽകാത്ത ഒരു പാർട്ടി എങ്ങനെ നല്ലത് ചെയ്യും?” എന്ന് പെരിയാറിന്റെ ആശയങ്ങൾ പിന്തുടരുന്നയാൾ എന്ന് സ്വയം വിശേഷിപ്പിച്ച ഖുഷ്ബു, സാമൂഹ്യ പ്രവർത്തകനായ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവ് പെരിയാർ ഇ.വി രാമസാമിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയിരുന്നു എന്ന് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക