14 മാസത്തെ തടവിന് ശേഷം മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലിലാക്കിയിരുന്ന  മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് അവരെ വീട്ടുതടങ്കലില്‍ ആക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാനിയമ (പി.എസ്.എ.) പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കള്‍ക്കെതിരായ നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിശദീകരണം നല്‍കാനുള്ള കാലവധി ഇന്ന് അവസാനിക്കുകയാണ്.
മുഫ്തിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉത്തരവിറങ്ങിയിരുന്നു. നേരത്തെ, ജൂലായിയില്‍ മുഫ്തിയുടെ തടങ്കല്‍ പി.എസ്.എ. നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു കശ്മീര്‍ ഭരണകൂടം നീട്ടിയിരുന്നു. മെഹബൂബ ഒക്ടോബര്‍ 16- ന് വാര്‍ത്താസമ്മേളനം നടത്തും.
മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിനെതിരെ അവരുടെ മകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. “നിയമ വിരുദ്ധ”മായാണ് മെഹ്ബൂബയെ തടവിലാക്കിയിരിക്കുന്നതെന്ന് കാണിച്ചായിരുന്നു മെഹ്ബൂബയുടെ മകള്‍ ഇല്‍തിജ മുഫ്തി സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെയും ജമ്മു കാശ്മീര്‍ സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു . എത്രകാലമാണ് മെഹ്ബൂബയെ തടവില്‍ വെയ്ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് പറയാന്‍ സുപ്രീംകോടതി ജമ്മു കാശ്മീര്‍ സര്‍ക്കാരിന് അനുവദിച്ച രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുകയാണ്. ഇതാണ് മുന്‍ മുഖ്യമന്ത്രിയെ വിട്ടയക്കാന്‍ കാരണമെന്നാണ് സൂചന.

വിഷമം പിടിച്ച ഈ സമയത്ത് പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി മെഹ്ബൂബയുടെ മകള്‍ ഇല്‍തിജ മുഫ്തി പറഞ്ഞു. മെഹ്ബൂബയെ അറസ്റ്റ് ചെയ്തതിന് ശേഷം അവരുടെ ട്വീറ്റര്‍ അക്കൗണ്ട് മകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇനി മെഹ്ഹൂബ തന്നെ അവരുടെ ട്വീറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം മെഹ്ഹൂബയുടെ മോചനത്തെ രാഷ്ട്രീയ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഒമര്‍ ട്വീറ്റ് ചെയ്തു. അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.
എട്ടു മാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ശേഷമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയേയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്