'സൂര്യൻ കൊറോണയെ കൊല്ലും'; മോദിയുടെ തിരഞ്ഞെടുപ്പ്​ റാലിയിൽ മാസ്ക്​ ധരിക്കാത്തതിൻറെ കാരണം ചോദിച്ച മാധ്യമ പ്രവർത്തകനോട് ബി.ജെ.പി പ്രവർത്തകൻ

പശ്ചിമ ബംഗാളിൽ പ്രധാനമ​ന്ത്രി ന​രേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ്​ റാലിയിൽ മാസ്ക്​ ധരിക്കാതെ ബി.ജെ.പി പ്രവർത്തകർ. എന്നാൽ ഇതേക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് ബി.ജെ.പി അനുയായി പറഞ്ഞത്. കൊറോണ വൈറസിനെ സൂര്യരശ്​മികൾ കൊലപ്പെടുത്തുമെന്നായിരുന്നു പ്രവർത്തകന്‍റെ പ്രതികരണം. ഏപ്രിൽ ആദ്യവാരമായിരുന്നു ​ബംഗാളിലെ കൂച്ച്​ ബീഹാറിൽ ​മോദിയുടെ റാലി. ബി.ജെ.പി പ്രവർത്തകൻറെ പറഞ്ഞ മറുപടി​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ വൈറലായിരിക്കുകയാണ്.

ലല്ലൻടോപ്​ റിപ്പോർട്ടറാണ്​ പ്രധാനമന്ത്രിയുടെ റാലിക്കിടെ മാസ്​ക്​ ധരിക്കാത്ത പ്രവർത്തകരോട്​ സംഭവം ആരാഞ്ഞത്​. “ഞാൻ സൂര്യന്​ കീഴിൽ ഇരിക്കും. കൊറോണ വൈറസിനെ അത്​ ഇല്ലാതാക്കും. എനിക്ക്​ കൊറോണ വൈറസിനെ പേടിയില്ല. സൂര്യപ്രകാശം ഏൽക്കു​മ്പാേൾ ശരീരം വിയർക്കും, ഇതോടെ കൊറോണ വൈറസ്​ നിങ്ങളെ തൊടില്ല. ഇതാണ്​ എന്‍റെ വിശ്വാസം, അതിനാൽ ഞാൻ മാസ്​ക്​ ധരിക്കില്ല” -​പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.

ദ ലല്ലൻടോപ്പ്​ ചാനൽതന്നെ വിഡിയോ യു ട്യൂബിൽ പങ്കുവെക്കുകയായിരുന്നു. ഒരുലക്ഷത്തിലധികം പേരാണ്​ വിഡിയോ ഇതുവരെ കണ്ടത്​. ബി.ജെ.പി അനുയായിയുടെ വിചിത്രമായ വാദത്തിനെതിരെ നിരവധിപേർ പ്രതികരണവുമായെത്തി.

Latest Stories

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി