മോദി നാണംകെട്ട പ്രധാനമന്ത്രി, അമിത് ഷാ ഗുണ്ട... ഞങ്ങള്‍ക്ക് എതിരായ ആരോപണം തെളിയിച്ചില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ജയിലിലാക്കും; രൂക്ഷവിമര്‍ശനവുമായി മമത

നരേന്ദ്രമോദി നാണം കെട്ട പ്രധാനമന്ത്രിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അമിത് ഷാ ഗുണ്ടയാണെന്നും മമത ആരോപിച്ചു. രാജ്യത്തുടനീളമുള്ള പ്രതിമകള്‍ അടിച്ചു തകര്‍ക്കുകയാണ് ബി.ജെ.പിക്കാര്‍. ത്രിപുരയിലെ ലെനിന്‍ പ്രതിമ മുതല്‍ ഗുജറാത്തിലെ അംബേദ്ക്കര്‍ പ്രതിമയും ഇപ്പോള്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമയും അവര്‍ തകര്‍ത്തിരിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

“വിദ്യാസാഗറിന്റെ പ്രതിമ ബി.ജെ.പി പണിയുമെന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. ആ പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിലുണ്ട്. 200 വര്‍ഷത്തെ പാരമ്പര്യം തിരിച്ചു തരാന്‍ മോദിക്ക് സാധിക്കുമോ? നിങ്ങള്‍ പറയുന്നു തൃണമൂലുകാരാണ് പ്രതിമ തകര്‍ത്തതെന്ന്, ഞങ്ങളുടെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ട്. നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ഇത്രയും കള്ളത്തരങ്ങള്‍ വിളിച്ചു പറയാന്‍. ഞങ്ങള്‍ക്കെതിരായ ആരോപണം തെളിയിച്ചില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ജയിലിലാക്കും”- മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി. അവരെ നിയന്ത്രിക്കുന്നതും ഇപ്പോള്‍ ബിജെപിയാണ്. നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് യോഗം കഴിയാതെ ഇവിടെ ഇനി ഞങ്ങള്‍ ഒരു യോഗവും സംഘടിപ്പിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതായി അറിഞ്ഞു. ബി.ജെ.പിയുടെ സഹോദരനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയ്ക്ക് വിറ്റുകഴിഞ്ഞെന്ന് ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. മോദിയും അമിത് ഷായും ചേര്‍ന്ന് ജനങ്ങളെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മറുപടി ജനം തന്നെ നല്‍കുമെന്നും മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം ഒരുദിവസം മുമ്പെ അവസാനിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ മോദിയുടെ കൈയിലെ കളിപ്പാവ പോലെ പ്രവര്‍ത്തിച്ചുവെന്നും ബിജെപിയാണ് ഇത്തരത്തിലൊരു തീരുമാനം കമ്മീഷനെ കൊണ്ട് എടുപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം