വഖഫ് ബില്ലിനെ ചൊല്ലി രാജ്യസഭയിൽ മലയാളി പോര്; ക്രിസ്ത്യാനിയെ കുറിച്ചുള്ള നിങ്ങളുടെ മുതലക്കണ്ണീർ തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്ന് ജോൺ ബ്രിട്ടാസ്, ലോകസഭയിലെ വാദം ആവർത്തിച്ച് സുരേഷ് ഗോപിയും

വിവാദമായ വഖഫ് ബിൽ ചർച്ച ചെയ്യുന്നതിനിടെ രാജ്യസഭയിൽ മലയാളി എം.പിമാരായ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ വാക്ക്പോര്. സിപിഎം എം.പി ജോൺ ബ്രിട്ടാസ് അദ്ദേഹത്തിന് അനുവദിച്ച സമയത്തിൽ രൂക്ഷമായ ഭാഷയിൽ ബിജെപി സർക്കാരിനെ വിമർശിച്ചു. ഇന്ന് മധ്യപ്രദേശിലെ ജബൽപ്പൂരിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ വിശ്വഹിന്ദു പരിഷത്തിന്റെ ആക്രമത്തെ പരാമർശിച്ച ബ്രിട്ടാസ് മുനമ്പത്തെ വിഷയത്തിൽ ക്രിസ്ത്യാനികൾക്ക് വേണ്ടി ബിജെപി ഒഴുക്കുന്ന മുതലക്കണ്ണീർ തിരിച്ചറിയാനുള്ള കഴിവ് മലയാളികുണ്ടെന്ന് പറഞ്ഞു.

ഈയിടെ ഇറങ്ങിയ, സംഘപരിവാർ വിവാദമാക്കിയ എമ്പുരാൻ സിനിമയെ കുറിച്ച സംസാരിച്ച ബ്രിട്ടാസ് അതിലെ വിദ്വംസക കഥാപാത്രമായ ‘മുന്നയെ’ ബിജെപി പ്രവർത്തകരോട് ഉപമിച്ചു. തുടർന്ന് കേരളത്തിൽ ഒരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ച കേരളം അടുത്ത തവണ അത് ആവർത്തിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതനായ കേരളത്തിലെ ഒരേയൊരു ബിജെപി എം.പിയായ സുരേഷ് ഗോപി ജോൺ ബ്രിട്ടാസിനെതിരെ വിയോജിച്ച് എഴുന്നേറ്റു. ഉടൻ തന്നെ സമയം അനുവദിച്ചതിനെ തുടർന്ന് ടി.പി ചന്ദ്രശേഖർ വധത്തെ കുറിച്ചും, എമ്പുരാൻ സിനിമയെ കുറിച്ചും രൂക്ഷമായ ഭാഷയിൽ സംസാരിച്ച സുരേഷ് ഗോപി ഇന്നലെ ലോകസഭയിൽ കേരളം പാസ്സാക്കിയ വഖഫ് ബിൽ അറബി കടലിൽ താഴ്ത്തുമെന്ന് പറഞ്ഞത് ആവർത്തിച്ചു.

ലോക്‌സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. നിലവിൽ രാജ്യസഭയിൽ ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കുന്നു. ഇന്നലെ 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്‌സഭ കടന്നത്. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിൻ്റെ ഭേദഗതി നി ർദ്ദേശങ്ങൾ വോട്ടിനിട്ട് തളി. മുനമ്പം പ്രശ്നത്തിന് ഇനി പരിഹാരമുണ്ടാകുമെന്ന് ചർച്ചയ്ക്ക് മറുപടി നൽകിയ കിരൺ റിജിജു ഇന്നലെ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കി ബില്ല് പാസാക്കിയത്. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം