ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു; അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസ് മാത്രം

പാഠ്യ പദ്ധതിയിലും പരിഷ്‌കാരവുമായി ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മലയാളം മീഡിയത്തിലുള്ള എസ്‌സിഇആര്‍ടി പാഠ്യ പദ്ധതി ലക്ഷദ്വീപില്‍ നിറുത്തലാക്കുന്നു. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസ് നടപ്പാക്കാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

ലക്ഷദ്വീപില്‍ നിലവില്‍ രണ്ട് സിലബസുകളിലും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ മലയാളം മീഡിയത്തിലുള്ള സ്‌കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ സിബിഎസ്ഇ സിലബസില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കേരള സിലബസ് ഇല്ലാതാകുന്നതോടെ ദ്വീപിലെ വിദ്യാര്‍ത്ഥികളുടെ അറബി പഠനവും ഇല്ലാതാകും.

വിദ്യാഭ്യാസം ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ഇത് ബാധിക്കില്ല. ഇവര്‍ക്ക് പത്താം ക്ലാസ് പൂര്‍ത്തിയാകുന്നതുവരെ പഴയ സിലബസില്‍ പരീക്ഷ എഴുതാം. മലയാളം മീഡിയം ക്ലാസുകള്‍ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും.

മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് ഐച്ഛിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി