മഹാത്മാ ഗാന്ധിയും ഭരണഘടനയും മോദിക്ക് അറിവില്ലാത്ത വിഷയങ്ങള്‍; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സിനിമയില്‍ കൂടിയാണ് മഹാത്മാ ഗാന്ധിയെ മനസിലാക്കിയതെന്ന മോദിയുടെ പ്രസ്താവന ഞെട്ടിച്ചെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയെ കുറിച്ച് അറിയാത്തയാള്‍ എങ്ങനെ ഭരണഘടനയെ കുറിച്ച് അറുയമെന്നും ഖാര്‍ഗെ ചോദിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ മോദി മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സിനിമ കണ്ടതിന് ശേഷമാണ് മഹാത്മാ ഗാന്ധിയെ കുറിച്ച് മനസിലാക്കിയതെന്ന് മോദി പറഞ്ഞത് ആശ്ചര്യപ്പെടുത്തി. ഒരു പ്രധാനമന്ത്രിയുടെ അറിവില്ലായ്മയാണതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മഹാത്മാ ഗാന്ധിയെ കുറിച്ച് മോദി സ്‌കൂളില്‍ പഠിച്ചിട്ടില്ലേയെന്ന് ചോദിച്ച ഖാര്‍ഗെ തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഗാന്ധിയെ കുറിച്ച് ബുക്കുകളിലുണ്ടായിരുന്നതായും പറഞ്ഞു. സ്‌കൂള്‍ കാലഘട്ടത്തില്‍ അത് വായിച്ചിരുന്നെങ്കില്‍ മോദി ഇങ്ങനെ പറയില്ലായിരുന്നു. യുഎന്‍ ഓഫീസിന് മുന്നില്‍ ഗാന്ധി പ്രതിമയുണ്ടെന്നും ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു.

ലോകത്തിലെ പല നേതാക്കളും മഹാത്മാ ഗാന്ധിയെ ആരാധിക്കുന്നവരാണ്. ഏകദേശം 70-80 രാജ്യങ്ങളില്‍ ഗാന്ധി പ്രതിമയുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എബിപി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പ്രസ്താവന. 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിലൂടെയാണ് ലോകം മഹാത്മാ ഗാന്ധിയെ അറിഞ്ഞതെന്നായിരുന്നു മോദിയുടെ പ്രസ്താവന.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ