കര്‍ഷക ആത്മഹത്യയെ കുറിച്ച് ചോദിച്ചാലും ബി.ജെ.പിയുടെ ഉത്തരം ആര്‍ട്ടിക്കിള്‍ 370 എന്നുമാത്രം: കനയ്യ കുമാര്‍

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബി.ജെ.പിക്ക് പറയാനുള്ളത് ആര്‍ട്ടിക്കിള്‍ 370 കുറിച്ച് മാത്രമെന്നും എന്ത് ചോദ്യത്തിനും ഉത്തരം ആര്‍ട്ടിക്കിള്‍ 370 എന്നാണെന്നും കനയ്യ കുമാര്‍. മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഓരോ സംസ്ഥാനത്തും നിലവിലുള്ള അടിയന്തരശ്രദ്ധ ആവശ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരമാണ്. എന്നാല്‍, ആ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ഉയര്‍ത്തിക്കൊണ്ടുവരണം. ബിജെപിയോട് ഇപ്പോള്‍ എന്ത് ചോദിച്ചാലും ഇപ്പോള്‍ ഒരേയൊരു ഉത്തരമാണ് കൊടുക്കുന്നത്. ആര്‍ട്ടിക്കിള്‍ 370. കര്‍ഷകര്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്നുചോദിച്ചാല്‍ ബിജെപിയുടെ ഉത്തരം 370 എന്നാണ്. രണ്ടുകോടി തൊഴില്‍ എന്തേ ഉണ്ടാക്കിയില്ല എന്ന് ചോദിച്ചാലും അതുതന്നെ ഉത്തരം. പതിനഞ്ചുലക്ഷം എന്തേ ഞങ്ങളുടെ അക്കൗണ്ടില്‍ വന്നില്ല എന്ന് ചോദിച്ചാലും ബിജെപിക്ക് 370 എന്ന ഒരുത്തരം മാത്രമേ വോട്ടര്‍മാരോട് പറയാനുള്ളൂ എന്നും കനയ്യ പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കാന്‍ ബിജെപി മടിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ബിജെപി വര്ഷങ്ങളായി ജനങ്ങളുടെ മനസ്സിനെ മരവിപ്പിച്ചു വെച്ചിരിക്കുകയാണ്. ആര്‍ക്കു വേണമെങ്കിലും വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ട്. അത് ബുദ്ധിപൂര്‍വം വിനിയോഗിക്കണം എന്നുമാത്രമാണ് തനിക്ക് പറയാനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്