അനധികൃത സ്വത്ത് സമ്പാദനക്കേസ്; മന്ത്രി കെ.പൊന്‍മുടിക്ക് 3 വര്‍ഷം തടവ്, 50 ലക്ഷം രൂപ പിഴ, ഡിഎംകെ പ്രതിസന്ധിയിൽ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മന്ത്രിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു.ശിക്ഷാ വിധിയോടെ മന്ത്രി എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനായിരിക്കുകയാണ്. ഉത്തരവിനെതിരെ മന്ത്രി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.

മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയായിരുന്നു ഹൈക്കോടതി നടപടി.2006നും 2010-നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

വിചാരണക്കോടതി വിധിക്കെതിരെ എഐഎഡിഎംകെ സ‍‍ർക്കാരിന്‍റെ കാലത്ത് വിജിലൻസ് നൽകിയിരുന്ന അപ്പീലിലാണ് തീരുമാനം.2006നും 2011നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ് . 1989 ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിയെ അടുത്തിടെ ഇഡി രണ്ട് തവണ ചോദ്യം ‍ ചെയ്ത് വിട്ടയച്ചിരുന്നു .

1989ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഉത്തരവ് ഡിഎംകെയ്ക്ക് നിര്‍ണായകമാണ്. ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും മന്ത്രി ആയിരുന്നെങ്കിൽ സമീപനം വ്യത്യസ്തമായേനെയെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്. ഭാവിതലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും ഹൈക്കോടതി പറഞ്ഞു.

Latest Stories

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്