പ്രധാനമന്ത്രിയുടെ 'മന്‍ കീ ബാത്തിനെതിരെ' ഡിസ് ലൈക്ക് പ്രചാരണം; 19 മണിക്കൂറിനിടെ ലഭിച്ചത് ഇരുപത്തിരണ്ടായിരത്തോളം ഡിസ് ലൈക്കുകള്‍ 

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയ്ക്കെതിരെ ഡിസ് ലൈക്ക് പ്രചാരണം.ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും നീറ്റ്-ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് ഡിസ് ലൈക്ക് കാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ അപ് ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും. നീറ്റ്-ജെഇഇ പരീക്ഷകള്‍ കോവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്നതാണ് എന്നതാണ് വ്യക്തമാകുന്നത്.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ് ലോഡ് ചെയ്യാറുണ്ട്. ഇതിനെതിരെ ഇത് ആദ്യമായാണ് ഡിസ് ലൈക്ക് പ്രചാരണം നടക്കുന്നത്.

നേരത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ദ്ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും രം​ഗ​ത്ത്. നീ​റ്റ്-​ജെ​ഇ​ഇ പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

നീ​റ്റ്-​ജെ​ഇ​ഇ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ ഒ​ന്നും പ​റ​ഞ്ഞി​ല്ല. രാ​ജ്യം ക​ളി​പ്പാ​ട്ട നി​ര്‍​മ്മാ​ണ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത മോ​ദി ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. “മ​ന്‍​കി ബാ​ത്ത​ല്ല വി​ദ്യാ​ര്‍​ത്ഥിക​ളു​ടെ പ​ക്ഷ​ത്ത് നി​ന്നും” എ​ന്ന ഹാ​ഷ് ടാ​ഗോ​ടു​കൂ​ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

Latest Stories

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്