ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത് അഞ്ച് പതിറ്റാണ്ടിന് ശേഷം

നാല്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷമുള്ള സ്പീക്കർ തിരഞ്ഞെടുപ്പിനായി ലോക്സഭാ ഒരുങ്ങുന്നു. പതിനെട്ടാം ലോക്സഭയുടെ സ്പീക്കറെ ഇന്നറിയാം. എന്‍ഡിഎ സഖ്യത്തിന്റെ ഓം ബിർലയും ഇന്ത്യാ സഖ്യത്തിന്‍റെ കൊടിക്കുന്നിൽ സുരേഷുമാണ് മൽസര രംഗത്തുള്ളത്. പേര് നിർദേശിച്ചുള്ള പ്രമേയം രാവിലെ സഭയിൽ അവതരിപ്പിക്കും.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഉറപ്പുനൽകാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മൽസരിക്കാൻ തീരുമാനിച്ചത്. സമവായ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഭരണ- പ്രതിപക്ഷങ്ങൾ തയാറായില്ല. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഓം ബിർള കഴിഞ്ഞ ലോക്‌സഭയിൽ സ്പീക്കറായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി മാവേലിക്കരയിൽ നിന്ന് എട്ട് തവണ കോൺഗ്രസിൻ്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷാണ്. സഭയിൽ എൻഡിഎക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല സ്പീക്കർ ആകാനാണ് സാധ്യത.

ഹാജരായ എംപിമാരുടെ എണ്ണവും വോട്ടെടുപ്പും കണക്കിലെടുത്ത് കേവല ഭൂരിപക്ഷത്തിലാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെ ഏഴ് എംപിമാർ – അഞ്ച് പ്രതിപക്ഷവും രണ്ട് സ്വതന്ത്രരും – സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും വോട്ടുചെയ്യാൻ കഴിയില്ലെന്നും ആണ് റിപ്പോർട്ടുകൾ. സഭയിൽ പ്രതിപക്ഷത്തിന് 232 സീറ്റും എൻഡിഎയ്ക്ക് 293 സീറ്റുമാണുള്ളത്. വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള തീരുമാനം അറിയിക്കാൻ ഇന്നലെ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രോടേം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് തീരുമാനം. സുരേഷിന് പ്രോടേം സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന് പാർട്ടി ആദ്യം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഒടുവിൽ ബിജെപിയുടെ ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറായി.

നിർബന്ധിതമായി മത്സരിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നില്ലെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിട്ടുണ്ട്. സുരേഷിനുള്ള പിന്തുണ സംബന്ധിച്ച് രാവിലെ ഒമ്പത് മണിയോടെ തീരുമാനം അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ