ബി.ജെ.പി പാമ്പിനെ പോലെ, അവരെ ഇല്ലാതാക്കാൻ പോകുന്ന കീരിയാണ് ഞാൻ: സ്വാമി പ്രസാദ് മൗര്യ

ആർഎസ്എസ് മൂർഖനെ പോലെയും ബിജെപി പാമ്പിനെ പോപ്പോലെയുമാണെന്നും അവരെ ഇല്ലാതാക്കാൻ പോകുന്ന കീരിയാണ് താനെന്നുംസ്വാമി പ്രസാദ് മൗര്യ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാർ വിടുകയും ബിജെപിയിൽ നിന്ന് പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് നേതൃത്വം നൽകുകയും ചെയ്ത മുൻ മന്ത്രിയാണ് സ്വാമി പ്രസാദ് മൗര്യ .

“ആർഎസ്എസ് മൂർഖനെപ്പോലെയാണ്, ബിജെപി പാമ്പിനെപ്പോലെയാണ്, ഇവരെ യുപിയിൽ നിന്ന് തുടച്ചുനീക്കുന്നതുവരെ തളരാത്ത കീരിയെപ്പോലെയാണ് സ്വാമി പ്രസാദ് മൗര്യ,” സ്വാമി പ്രസാദ് മൗര്യ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ അവസാനത്തെ കളിയാണ് ഇതെന്നും പാർട്ടിയെ താഴെയിറക്കുന്നത് താനായിരിക്കുമെന്നും സ്വാമി പ്രസാദ് മൗര്യ ഇന്നലെ പറഞ്ഞിരുന്നു. ദളിതരുടെയും തൊഴിലില്ലാത്തവരുടെയും കർഷകരുടെയും മറ്റുള്ളവരുടെയും അവകാശങ്ങൾ ബി.ജെ.പി പെരുമ്പാമ്പിനെ പോലെ വിഴുങ്ങുകയാണെന്നും സ്വാമി പ്രസാദ് മൗര്യ വിമർശിച്ചു.

ബിജെപി സർക്കാരിലെ മന്ത്രിസ്ഥാനം ചൊവ്വാഴ്ച മൗര്യ രാജിവച്ചെങ്കിലും ഔദ്യോഗികമായി ബിജെപി വിട്ടിട്ടില്ല. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തെ കുറിച്ച് ബിജെപി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ദലിതർ, പിന്നോക്ക ജാതിക്കാർ, കർഷകർ, തൊഴിൽരഹിതർ എന്നിവരോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയാണ് താൻ ഉന്നയിച്ചതെന്നും എന്നാൽ പാർട്ടി പ്രതികരിച്ചില്ലെന്നും മൗര്യ പറഞ്ഞു.

കഴിഞ്ഞ വർഷം, മൗര്യയും മറ്റ് ചില എംഎൽഎമാരും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, എന്നാൽ കേന്ദ്ര ബിജെപി സംഘം ആഭ്യന്തര അവലോകനം നടത്തി എന്നല്ലാതെ കാര്യാമായ മാറ്റങ്ങൾ ഉണ്ടായില്ല.

Latest Stories

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു