ആഭ്യന്തരമന്ത്രിയെ വിമര്‍ശിച്ചു; ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് എതിരെ വക്കീല്‍ നോട്ടീസ്, മാപ്പുപറയണമെന്ന് ആവശ്യം

ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ വക്കീല്‍ നോട്ടീസ്. അലിഗഡ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഇര്‍ഫാന്‍ ഹബീബ് അമിത്ഷായ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

“ഷാ എന്നത് പേര്‍ഷ്യന്‍ പേരായത് കൊണ്ട് അമിത് ഷാ എന്ന പേരില്‍ നിന്ന് മാറ്റാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെ ഇര്‍ഫാന്‍ ഹബീബ് നടത്തിയ പ്രസംഗം ഭാരതത്തിന്റെ അഖണ്ഡതയെയും നാനാത്വത്തില്‍ ഏകത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി അലിഗഡ് സിവില്‍ കോടതി അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

“ഷാ എന്നത് പേര്‍ഷ്യന്‍ പേരായത് കൊണ്ട് അമിത് ഷാ എന്ന പേരില്‍ നിന്ന് മാറ്റാന്‍ ഷാ മാറ്റണം. മുസ്ലിങ്ങളെ ആക്രമിക്കാനാണ് ആര്‍എസ്എസ് എന്ന സംഘടന രൂപീകരിച്ചത്. ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത് മുഹമ്മദാലി ജിന്ന ആണെന്നിരിക്കേ, സവര്‍ക്കര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത അഭിയാന്‍ പദ്ധതിയില്‍ ഗാന്ധിജിയുടെ കണ്ണട ഉപയോഗിക്കുന്നതിനെ കളിയാക്കി”- ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്‍ സന്ദീപ് കുമാര്‍ ഗുപ്ത നോട്ടീസ് അയച്ചിരിക്കുന്നത്.

ഏഴു ദിവസത്തിനകം ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കണമെന്നും മാപ്പ് പറയണമെന്നും ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ബില്ലിനെ ന്യായീകരിച്ച് സംസാരിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇര്‍ഫാന്‍ ഹബീബ് ആഞ്ഞടിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍