വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി; പൈലറ്റിന് കാഴ്ച തടസ്സമുണ്ടാക്കാന്‍ ശ്രമം; അട്ടിമറി ശ്രമം തകര്‍ത്തത് വിമാനം വീണ്ടും ഉയര്‍ത്തി; അന്വേഷണം ആരംഭിച്ചു

വിമാനം ലാന്‍ഡിങ്ങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി അടിച്ച് നിയന്ത്രണം നഷ്ടപ്പെടുത്താന്‍ ശ്രമം. ചെന്നൈ വിമാനത്താവളത്തിലാണ് ഇത്തരം ഒരു ശ്രമം നടന്നത്.
രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെന്നൈയില്‍ വിമാനത്തിനുമേല്‍ ലേസര്‍രശ്മി പതിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുണെയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം പറന്നിറങ്ങുന്നതിനിടെയാണ് ലേസര്‍രശ്മി പതിച്ചത്. അല്പനേരം കാഴ്ച തടസ്സപ്പെട്ട പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തിയ ശേഷം കണ്‍ട്രോള്‍റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ലേസര്‍ പ്രകാശം നിലച്ചതിനുശേഷമാണ് വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കിയത്.

178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗിണ്ടി ഭാഗത്തുനിന്നാണ് ലേസര്‍രശ്മി വന്നതെന്ന് വിമാനത്താവള അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും കോക്പിറ്റിലേക്ക് ലേസര്‍രശ്മികള്‍ പതിക്കുന്നത് വിമാനം അപകടത്തില്‍പ്പെടാന്‍ വഴിവെച്ചേക്കും. ലേസര്‍ രശ്മികള്‍ വരുമ്പോള്‍ അല്പനേരത്തേക്ക് പൈലറ്റിന് കാഴ്ച തടസ്സമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.

നേരത്തെ, മേയ് 25-നും ജൂണ്‍ ആറിനും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ ലേസര്‍രശ്മികള്‍ പതിച്ചിരുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി