'വഖഫിന്‍റെ പേരിൽ നടന്നത് ഭൂമി കൊള്ള, പല ഭൂമികളും തട്ടിയെടുത്തു'; വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചുവെന്ന് നരേന്ദ്ര മോദി

വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്‍റെ പേരിൽ രാജ്യത്ത് നടന്നത് ഭൂമി കൊള്ളയാണെന്നും വഖഫിന്‍റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തുവെന്നും നരേന്ദ്ര മോദിപറഞ്ഞു. പട്ടിക വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് മതമൗലികവാദികളെ പ്രീണിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. വഖഫിന്‍റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് ലഭിച്ചിരുന്നെങ്കിൽ അത് അവർക്ക് ഉപകാരപ്രദമാകുമായിരുന്നു. എന്നാൽ ഈ സ്വത്തുക്കളിൽ നിന്ന് ഭൂമാഫിയയാണ് ലാഭം നേടിയത്. ഈ ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്പർശിക്കാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി ഹരിയാനയിലെ ഹിസാറില്‍ പറഞ്ഞു.

Latest Stories

IPL 2025: മുമ്പൊരിക്കലും സംഭവിക്കാത്തത്, പതിനെട്ടാം സീസൺ ചെന്നൈക്ക് സമ്മാനിച്ചത് അപമാന റെക്കോഡുകൾ മാത്രം; നോക്കാം നാണക്കേടിന്റെ ലിസ്റ്റ്

മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഒമ്പതു വയസുകാരിക്കായി തെരച്ചിൽ തുടരുന്നു

ഇങ്ങനൊരു അഡല്‍ട്ട് കണ്ടന്റ് സിനിമയില്‍ അഭിനയിക്കരുതെന്ന് പലരും പറഞ്ഞു.. പക്ഷെ ജോണ്‍ എബ്രഹാമിനൊപ്പം ബോള്‍ഡ് നായികയായി: ബിപാഷ ബസു

വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയണം; അത് ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണം; ഇലക്ടറല്‍ ബോണ്ട് വ്യാജവാര്‍ത്ത; മനോരമക്കെതിരെ നിയമനടപടിയുമായി സിപിഎം

IPL 2025: വലിയ റൊണാൾഡോ ആകാൻ നോക്കിയതാ, ഇപ്പോൾ പണി പാളിയേനെ; കോഹ്‌ലിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്ത്; തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം, കപ്പലിൽ നിന്നുള്ള വസ്തുക്കൾ കണ്ടാൽ അടുത്തേക്ക് പോകരുത്

ഉലകനായകന്‍ അസൂയപ്പെടുന്ന താരം, ചര്‍ച്ചയായി കമല്‍ ഹാസന്റെ വാക്കുകള്‍: വേദിയില്‍ കണ്ണീരണിഞ്ഞ് ജോജു

CSK UPDATES: റൺസിൽ ഭൂരിഭാഗവും ടീം തോൽക്കുന്ന മത്സരത്തിൽ, ഫീൽഡിലും ശോകം; ചെന്നൈ സൂപ്പർ താരത്തിന്റെ സ്ഥിതി ദയനീയമെന്ന് ആകാശ് ചോപ്ര; കണക്കുകൾ ഞെട്ടൽ ഉണ്ടാക്കുന്നത്

CSK UPDATES: പുതിയ പിള്ളേർ ഒകെ സെറ്റ് ആണ്, ചെന്നൈ ടീമിൽ നടക്കാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ; ഈ സൂപ്പർതാരങ്ങളടക്കം പുറത്തേക്ക്

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി