കർണാടക ഹിജാബ് വിവാദം; കോളേജിൽ കാവി പതാക ഉയർത്തി കാവി വസ്ത്രധാരികൾ

കാമ്പസിലെ ഹിജാബ് നിയന്ത്രണങ്ങളെക്കുറിച്ച് ഹൈക്കോടതി വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് കർണാടകയിലെ ഒരു കോളേജിൽ ഇന്ന് രാവിലെ ഹിജാബ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും കാവി സ്കാർഫ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രതിഷേധിച്ചു. ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളജിന്റെ ഗേറ്റിനു മുന്നിൽ രണ്ടു സംഘങ്ങൾ നിലയുറപ്പിച്ചതോടെ സംഘർഷം നിയന്ത്രിക്കാൻ ഒട്ടേറെ പൊലീസുകാർ സ്ഥലത്തെത്തി.

കാവി വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ കോളേജ് അഡ്മിനിസ്ട്രേഷൻ നോക്കിനിൽക്കെ കോളേജിൽ “ജയ് ശ്രീറാം” മുദ്രാവാക്യം വിളിച്ചു. ഹിജാബ് ധരിച്ച യുവതികൾ തങ്ങളെ ഗേറ്റിന് പുറത്തേക്ക് തള്ളി എന്ന് ആരോപിച്ച് കോളേജിന്റെ വിവേചനത്തിനെതിരെ പ്രതിഷേധിച്ചു.

“എന്തുകൊണ്ടാണ് ഞങ്ങളെ അകത്തേക്ക് കയറ്റാത്തത്? അവർ ഇപ്പോൾ മാത്രമാണ് കാവി സ്കാർഫ് ധരിക്കുന്നത്, ഞങ്ങൾ കുട്ടിക്കാലം മുതൽ ഹിജാബ് ധരിക്കുന്നു, അവർ ഞങ്ങളെ കോളേജ് ഗേറ്റിൽ നിന്ന് പുറത്താക്കി,” ഹിജാബ് ധരിച്ച ഒരു യുവതി പറഞ്ഞതയായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ വഷളാകുമെന്ന സാഹചര്യത്തിൽ കോളേജ് ജീവനക്കാർ കാവി ധരിച്ച സംഘത്തെ ഗേറ്റിന് പുറത്താക്കാൻ ശ്രമിച്ചു.

ഹിജാബും കാവി സ്കാർഫും തമ്മിലുള്ള തർക്കം കർണാടകയിലെ പല കോളേജുകളിലും സംഘർഷം സൃഷ്ടിച്ചു . സാമുദായിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചില കോളേജുകൾ ഇന്നലെ അവധി പ്രഖ്യാപിച്ചു, മറ്റൊരു കോളേജ് വിദ്യാർത്ഥികളെ പ്രത്യേക ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിച്ചു.

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിച്ചതിന് തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചിരുന്നു. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകൾ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു. ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു, തുടർന്ന് ജീവനക്കാർ ഹിജാബ് നിരോധിച്ചു, നിരവധി വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചു.

ശനിയാഴ്ച, സംസ്ഥാനത്തെ ബിജെപി സർക്കാർ “സമത്വം, സമഗ്രത, പൊതു ക്രമം എന്നിവയെ തടസ്സപ്പെടുത്തുന്ന” എന്ന് അവകാശപ്പെടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ തുല്യതയ്ക്കും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. “ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും അവരുടെ മതമനുസരിച്ച് പെരുമാറാൻ തുടങ്ങിയത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഇത് സമത്വത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്നു.” എന്നും ഉത്തരവിൽ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ