കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം 100% വര്‍ധിപ്പിച്ചു; ജനങ്ങളുടെ ക്ഷേമത്തിന് നല്‍കാന്‍ പണമില്ല; ഖജനാവ് ചോര്‍ത്തി സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും വാരിക്കോരി ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കി സര്‍ക്കാര്‍. നിലവിലെ ശമ്പളത്തെക്കാള്‍ ഇരട്ടിയാക്കിയാണ് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നത്.

അടിസ്ഥാന ശമ്പളം 40000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവില്‍ എംഎല്‍എമാര്‍ക്ക് അലവന്‍സുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വര്‍ധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വര്‍ധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഖജനാവിന് വന്‍ഭാരമാണ് പുതിയ വര്‍ദ്ധനവ് വരുത്തിവെച്ചിരിക്കുന്നത്.

എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് വര്‍ദ്ധനവിനെ ന്യായീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമാക്കി. സ്പീക്കര്‍ക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വര്‍ധിച്ചു.

വിവിധ സാമൂഹിക പദ്ധതികള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ളവയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൂടി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതു അടുത്ത ദിവസങ്ങളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”