കാണ്ടഹാര്‍ വിമാനം റാഞ്ചല്‍; ഒരു ഭീകരനെ കൂടി അജ്ഞാതര്‍ വെടിവെച്ച് കൊന്നു

നേപ്പാളില്‍ നിന്ന് 1999 ഡിസംബര്‍ 24ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകര സംഘത്തിലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. അഞ്ചംഗ ഭീകര സംഘത്തിലെ ഒരാളെ അജ്ഞാത സംഘം കറാച്ചിയില്‍ വെടിവെച്ച് കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്. സംഘത്തിലെ പ്രധാനിയായ സഫറുള്ള ജമാലിയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് ഈ ഭീകരസംഘത്തിലെ മറ്റൊരാളെയും വെടിവെച്ചു കൊന്നിരുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ഭീകരന്റെ വീട്ടില്‍ കയറി അയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭീകരനായ മിസ്ട്രി സഹൂര്‍ ഇബ്രാഹിമും കറാച്ചിയിലാണ് വെടിയേറ്റ് മരിച്ചത്.

സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു മിസ്ട്രി സഹൂര്‍ ഇബ്രാഹിം. രണ്ടു പേര്‍ ഇയാളുടെ ഗോഡൗണില്‍ എത്തി തലയ്ക്കു നേരെ വെടിവെക്കുകയായിരുന്നു. ഇയാളാണ് റാഞ്ചി കൊണ്ട് പോയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ അയാളുടെ ഭാര്യയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നത്. ഈ മാസം ഒന്നിനായിരുന്നു സംഭവം.

അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. 170 യാത്രക്കാരുണ്ടായിരുന്ന വിമാനം വിട്ടുകിട്ടുന്നതിനായി ഇന്ത്യ മോചിപ്പിച്ച ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്